മൈത്ര അടക്കാ കളം: തൊഴിലാളികള്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
അരീക്കോട്: മൈത്ര വന്നിലാ പറമ്പില്‍ പ്രവര്‍ത്തിക്കുന്ന അടക്കാ കളം യൂനിറ്റ് സംരക്ഷിക്കണമെന്നും തൊഴില്‍ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി സമര സമിതി ഊര്‍ങ്ങാട്ടീരി ഗ്രാമ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിനാളുകളാണു മാര്‍ച്ചില്‍ പങ്കെടുത്തത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതിയോടെ പ്രവര്‍ത്തിക്കുന്ന അടക്കാ കളത്തിനു ലൈസന്‍സ് നല്കാന് പഞ്ചായത്ത് ഭരണ സമിതി തയാറാകാതെ വന്നതോടെയാണു മാര്‍ച്ച് സംഘടിപ്പിച്ചത്. എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് എം. റഹ്മത്തുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ഏറനാട് മണ്ഡലം പ്രസിഡന്റ് ഇ.എ കരീം, എ.ഐ.ടി.യു.സി ജില്ലാ ഭാരവാഹി കരീം വാരിയത്ത്, ഇ.കെ സിദ്ദീഖ്, ശംസു മൈത്ര, കെ സക്കീര്‍, അഹമ്മദ് കുട്ടിമാന്‍, പി.കെ അശ്റഫ്, അലി ഹസ്സന്, പി മന്‍സൂര്‍, പി ബിച്ചാപ്പു, ശിഹാബ് ലഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."