ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കുടുംബ സമേതം കാണാതായ സംഭവം; പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി
മൂവാറ്റുപുഴ: ചാര്‍ട്ടേഡ് അക്കൗണ്ടിനെ കുടുംബ സമേതം കാണാതായ സംഭവത്തില്‍ മൂവാറ്റുപുഴ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൂവാറ്റുപുഴ കീച്ചേരിപ്പടി വണ്ടിപ്പേട്ടക്ക് സമീപം ചാര്‍ട്ടേഡ് അക്കൗണ്ടിങ് സ്ഥാപനം നടത്തുന്ന തൃക്ക കണ്ണാടിപ്പാറ വീട്ടില്‍ ബിജു (43) നേയും കുടുംബത്തേയുമാണ് കാണാതായത്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ബിജുവിന്റെ വീട് അടഞ്ഞുകിടക്കുകയാണ്.
ബിജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. എന്നാല്‍ ഇവര്‍ ദൂരെയുള്ള അമ്പലങ്ങള്‍ സ്ഥിരമായി സന്ദര്ശിക്കുന്നവരായതിനാലാണ് അയല്‍ വാസികള്‍ പെട്ടന്ന് അന്വേഷിക്കാതിരുന്നത്. ഇതു സംബന്ധിച്ച് ബിജുവിന്റെ സഹോദരന് ബിനു മൂവാറ്റുപുഴ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തമിഴ് നാട് സ്വദേശിനിയാണ് ബിജുവിന്റെ ഭാര്യ.
മൂവാറ്റുപുഴയിലെ നിരവധി വ്യാപാരികളുടെ കണക്കുകള്‍ നോക്കിയിരുന്ന ബിജുവിനെ കാണാതായതോടെ വ്യാപാര സ്ഥാപന ഉടമകളും ആശങ്കയിലാണ്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മൂവാറ്റുപുഴ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ജയകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."