ഹൃദയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം; ഓഹരി കൈമാറ്റം സ്ഥിരീകരിച്ച് സച്ചിന്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈമാറിയത് സച്ചിന്‍ സ്ഥിരീകരിച്ചു. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനൊപ്പമാമെന്ന് ക്രിക്കറ്റ് ഇതിഹാസം പ്രതികരിച്ചു.
'ബ്ലാസ്റ്റേഴ്‌സ് സുദൃഢമായ സ്ഥിതിയിലാണ്. ടീം ഇനിയും മുന്നേറും. തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകും' സചിന്‍ പറഞ്ഞു. എക്കാലത്തും ഓര്‍മിക്കാവുന്ന അനുഭവങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള സമയങ്ങളില്‍ ഉണ്ടായിരുന്നത്. ബ്ലാസ്റ്റേഴ്‌സിലെ തന്റെ സാന്നിധ്യം ആരാധകര്‍ക്കും പുതിയ കളിക്കാര്‍ക്കും പ്രചോദനമായെന്നാണ് പ്രതീക്ഷയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.എല്‍ അഞ്ചാം സീസണിന്റെ കിക്ക് ഓഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്‍മാറുന്ന വാര്‍ത്ത പുറത്തുവന്നത്. ഓഹരി ലുലു ഗ്രൂപ്പ് സ്വന്തമാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ലുലു ഗ്രൂപ്പ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
2014 ല്‍ ഹൈദരബാദ് ആസ്ഥാനമായുള്ള ബിസിനസ്സുകാരന്‍ പ്രസാദ് പോട്‌ലൂരിയുമായി ചേര്‍ന്നാണ് സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സ് ടീം ഉണ്ടാക്കിയത്. തുടക്കത്തില്‍ 40 ശതമാനം ഓഹരിയാണ് സച്ചിനുണ്ടായിരുന്നത്. ഇടക്കാലത്ത് പോട്‌ലൂരി അദ്ദേഹത്തിന്റെ കൈവശമുള്ള ഓഹരി വിറ്റു.
നിമ്മഗഡ്ഡ പ്രസാദ്, നിര്‍മ്മാതാവ് അല്ലു അര്‍ജുന്‍, നടന്മാരായ നാഗാര്‍ജുന, ചിരഞ്ജീവി എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്. ആ ഘട്ടത്തില്‍ സച്ചിന്‍ തന്റെ കൈവശമുള്ള ഓഹരികളില്‍ പകുതി ഇവര്‍ക്ക് കൈമാറി. ബാക്കി സച്ചിന്റെ കൈവശം ശേഷിച്ചിരുന്നത് 20 ശതമാനം ഓഹരിയാണ്. അതാണ് ഇപ്പോള്‍ വിറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."