HOME
DETAILS
MAL
ധവാന്റെ വിരലിന് പരുക്ക്: ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്
backup
June 11 2019 | 08:06 AM
ഓവല്‍: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് മൂന്നാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍. ഇതേത്തുടര്‍ന്ന് താരത്തെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കി. വിരലിന് പരുക്കുണ്ടെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.
ഇതോടെ ഈ മാസത്തില്‍ നടക്കുന്ന ന്യൂസിലന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, വിന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങളില്‍ ശിഖര്‍ ധവാന് കളിക്കാനാവില്ല. ഓസിസിനെതിരായ മത്സരത്തിനിടെ പന്ത് കൊണ്ടാണ് ധവാന് പരുക്കേറ്റത്.
ഇതേ മത്സരത്തില്‍ സെഞ്ചുറിയും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടി ധവാന്‍ തിളങ്ങിയിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ താരം പുറത്താവുന്നതോടെ കനത്ത തിരിച്ചടിയാണ് ഇന്ത്യയ്ക്കുണ്ടായത്. ധവാന് പകരം റിഷഭ് പന്തിനോ ശ്രേയസ് അയര്‍ക്കോ ടീമില്‍ സ്ഥാനം ലഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."