ബാഴ്‌സലോണയ്ക്ക് സമനിലപ്പൂട്ട്
ബാഴ്‌സലോണ: ലാലിഗയില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക്. അലാവസാണ് ബാഴ്‌സയെ 1-1ന് സമനിലയില്‍ കുടുക്കിയത്. സന്ദര്‍ശകരായെത്തിയ ബാഴ്‌സലോണ ഗ്രിസ്മാനെ വജ്രായുധമാക്കി തന്ത്രം മെനഞ്ഞെങ്കിലും വിജയിക്കാനായില്ല. 31ാം മിനുട്ടില്‍ ലൂയിസ് റിയോജ അലാവസിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ അലാവസിനായെങ്കിലും 62ാം മിനുട്ടില്‍ യോട്ട ചുവപ്പുകാര്‍ഡ് കണ്ട@് പുറത്തുപോയതോടെ 10 പേരായി അലാവസിന് ഒതുങ്ങേ@ണ്ടി വന്നു. തൊട്ടടുത്ത മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സലോണയ്ക്ക് സമനില സമ്മാനിച്ചു. അലാവസ് പ്രതിരോധ നിരയുടെ പിഴവില്‍ അപ്രതീക്ഷിതമായി ലഭിച്ച പന്തിനെ മനോഹരമായി ഗ്രിസ്മാന്‍ പോസ്റ്റിലെത്തിക്കുകയായിരുന്നു.
80 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കുകയും നാലിനെതിരേ 25 ഗോള്‍ശ്രമം നടത്തുകയും ചെയ്തിട്ടും ബാഴ്‌സലോണയ്ക്ക് വിജയിക്കാനായില്ല. ആറ് മത്സരത്തില്‍ നിന്ന് രണ്ട@് മത്സരങ്ങള്‍ വീതം ജയിക്കുകയും തോല്‍ക്കുകയും സമനില വഴങ്ങുകയും ചെയ്ത ബാഴ്‌സലോണ 8 പോയിന്റുമായി നിലവില്‍ 12ാം സ്ഥാനത്താണ്. ഏഴ് മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡാണ് പോയിന്റ് പട്ടികയിലെ തലപ്പത്ത്. ഫ്രഞ്ച് ലീഗില്‍ നാന്റീസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പി.എസ്.ജി തോല്‍പ്പിച്ചു. ര@ണ്ടാം പകുതിയിലാണ് പി.എസ്.ജി മൂന്ന് ഗോളും നേടിയത്. 47ാം മിനുട്ടില്‍ ആന്‍ഡര്‍ ഹെരീറ പി.എസ്.ജിയുടെ സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ 65ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി കെയ്‌ലിയന്‍ എംബാപ്പ ലീഡുയര്‍ത്തി. 88ാം മിനുട്ടില്‍ പാബ്ലോ സറാബിയയാണ് പി.എസ്.ജിയുടെ മൂന്നാം ഗോള്‍ നേടിയത്. 63 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 6നെതിരേ 13 ഗോള്‍ശ്രമമാണ് പി.എസ്.ജി നടത്തിയത്. 9 മത്സരത്തില്‍ നിന്ന് 21 പോയിന്റുമായി പി.എസ്.ജി തന്നെയാണ് ലീഗില്‍ തലപ്പത്ത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മത്സരങ്ങളില്‍ വെസ്റ്റ്ഹാമിനെ 2-1ന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. 10ാം മിനുട്ടില്‍ പാബ്ലോ ഫോമല്‍സ് വെസ്റ്റ് ഹാമിനെ മുന്നിലെത്തിച്ചപ്പോള്‍ 42ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ മുഹമ്മദ് സലാഹ് ലിവര്‍പൂളിന് സമനില സമ്മാനിച്ചു. 77ാം മിനുട്ടില്‍ ഡിയോഗോ ജോറ്റ ലിവര്‍പൂളിനായി വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഫൗളിനെത്തുടര്‍ന്ന് ഗോള്‍ നിഷേധിച്ചു. 88ാം മിനുട്ടില്‍ ഷാഖിരിയുടെ അസിസ്റ്റില്‍ ജോറ്റ തന്നെയാണ് ലിവര്‍പൂളിന്റെ വിജയ ഗോള്‍ നേടിയത്. ഏഴ് മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂള്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ 1-0ന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. 28ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയിനിന്റെ അസിസ്റ്റില്‍ കെയ്ല്‍ വാല്‍ക്കറാണ് സിറ്റിക്കായി വലകുലുക്കിയത്. ആറു മത്സരത്തില്‍ നിന്ന് 11 പോയിന്റുള്ള സിറ്റി എട്ടാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ചെല്‍സി ബേണ്‍ലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. 26ാം മിനുട്ടില്‍ ഹക്കിം സിയെച്ച് ചെല്‍സിയുടെ അക്കൗണ്ട് തുറന്നപ്പോള്‍ 63ാം മിനുട്ടില്‍ കുര്‍ട്ട് സൗമ ചെല്‍സിക്ക് രണ്ടാം ഗോളും 70ാം മിനുട്ടില്‍ തിമോ വെര്‍ണര്‍ മൂന്നാം ഗോളും സമ്മാനിച്ചു. ഏഴ് മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള ചെല്‍സി പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."