ഊരാക്കുടുക്കില്‍ ഉരുവച്ചാല്‍
ഉരുവച്ചാല്‍: മുന്നറിയിപ്പ് ബോര്‍ഡിനെ അവഗണിച്ചുകൊണ്ടുള്ള അനധികൃത പാര്‍ക്കിങ് ഉരുവച്ചാലിനെ ഊരാക്കുടുക്കിലാക്കുന്നു. ഈ സ്ഥിതി ഉരുവച്ചാലെന്ന ചെറുനഗരത്തെ അപകടമേഖലയാക്കുകയാണ്.
ഇവിടെ വന്നുപോകുന്ന വഴിയാത്രക്കാരും വാഹനയാത്രികരും ഗതാഗതകുരുക്കില്‍പ്പെട്ടു വലയുകയാണ്. ഉരുവച്ചാല്‍-ശിവപുരം റോഡിലാണ് ദിവസവുംവാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്നത്.
ഇന്നലെവൈകുന്നേരം ഗതാഗതകുരുക്ക് അതിരൂക്ഷമായതിനാല്‍ ടൗണില്‍ ഏറെ നേരം ഗതാഗതസ്തംഭനമുണ്ടായി.
ടൗണ്‍ ജങ്ഷനിലെ മൂന്ന് റോഡിലും വാഹനങ്ങള്‍ കുരുക്കില്‍ കുടുങ്ങി.ശിവപുരം റോഡിലും മെയിന്‍ റോഡിലും നോ പാര്‍ക്കിങ് ബോര്‍ഡുണ്ടെങ്കിലുംആരും മൈന്‍ഡ് ചെയ്യുന്നില്ല.
ഇവിടെ മട്ടന്നൂര്‍ -കൂത്ത്പപറമ്പ് റോഡിലാണ് ഏറ്റവും കുടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്. ബസ് നിര്‍ത്തുന്ന സ്ഥലത്തും,ബസ് സ്റ്റോപ്പുകളുടെ മുന്‍പിലും ഒരു നിയന്ത്രണവുമില്ലാതെഅനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ ബസുകള്‍ സ്‌റ്റോപ്പില്‍ നിര്‍ത്തിയിടാന്‍ കഴിയാറില്ല. ഇതുവഴി കാല്‍നട യാത്രപോലും അസാധ്യമായിരിക്കുകയാണ്.
കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ ഏറ്റവും കുടുതല്‍ വാഹനങ്ങള്‍ കണ്ണുരിലേക്ക് കടന്നു പോകാന്‍ സാധ്യതയുള്ള ടൗണാണ് ഉരുവച്ചാല്‍.
എന്നാല്‍ ഇവിടെ പേരിനു പോലും പൊലിസിന്റെ സാന്നിധ്യമുണ്ടാകാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."