നിറയെ കുഴിയുമായി സുള്ള്യപദവ് റോഡ്
ബദിയഡുക്ക: റോഡില്‍ നിറയെ വന്‍ കുഴിയായതോടെ ബദിയഡുക്ക-സുള്ള്യപദവ് റോഡിലൂടെ ദുരിതം പേറി വാഹനയാത്രക്കാര്‍. കഴിഞ്ഞ ജൂണിലാണ് ഈ റോഡില്‍ കുണ്ടടുക്കയില്‍ രണ്ടരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലം തുറന്നു കൊടുത്തത്. റോഡ് തകര്‍ന്നതോടെ ഇതുവഴി പോകുന്ന ബസുകള്‍ വഴിമാറി ഓടുകയാണ്. മണ്ണിളകി വന്‍ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.
വലിയ കരിങ്കല്ലുകളിട്ടാലും ദിവസങ്ങള്‍ക്കകം റോഡ് താഴ്ന്നുവലിയ കുഴികളാണുണ്ടാകുന്നത്.
മണ്ണിന്റെ ദുര്‍ബലാവസ്ഥ കാരണം റോഡില്‍ താല്‍ക്കാലിക പരിഹാരം പോലും നടത്താനാവുന്നില്ലെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നു.
28 കോടി രൂപ ഈ റോഡിന് കിഫ്ബിയില്‍പ്പെടുത്തി അനുവദിച്ച് റോഡിന്റെ പരിശോധന നടത്തിയിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് പൊതുമരാമത്ത് സെക്ഷന്‍ ഓഫിസില്‍ ലഭിച്ചിട്ടില്ല. റോഡിന്റെ മാതൃകയും ലഭ്യമായിട്ടില്ല. മണ്ണിളകി കൊണ്ടിരിക്കുന്നതിനാല്‍ കുഴിയടയ്ക്കുന്നതും നിര്‍ത്തിയിട്ടുണ്ട്. ഇതുവഴി ഏത്തടുക്ക പോകുന്ന ബസ് കടാര്‍ റോഡിലൂടെയാണ് പോകുന്നത്. ഇതുകാരണം ടൗണില്‍ പോകാനാവാതെ കഷ്ടപ്പെടുകയാണ് യാത്രക്കാര്‍.
അടുത്തടുത്ത് വന്‍കുഴികളുള്ളതിനാല്‍ ഒരു കുഴിയില്‍നിന്നു മറ്റൊരു കുഴിയിലേക്കാണു പതിക്കുന്നത്. ഓവുചാലില്ലാത്തതിനാല്‍ മഴവെള്ളം മുകള്‍ഭാഗത്തുനിന്നുമൊഴുകി പാലത്തിനുമുകളിലും കുഴികളിലും കെട്ടിനില്‍ക്കുന്നു.
ഭാരം കയറ്റിയ ചരക്കുവാഹനങ്ങള്‍ നിരന്തരം കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ഈ ഗ്രാമീണ റോഡിലൂടെ പോകുന്നതും റോഡ് തകരാന്‍ കാരണമായതായി ആരോപണവുമുയര്‍ന്നിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ടാറിങ് നടത്തിയത്.
പാലം പണിതിട്ടും റോഡ് വരാത്തതിനാല്‍ പാലത്തിന്റെ പ്രയോജനവും വാഹന യാത്രക്കാര്‍ക്കു ലഭിക്കാത്ത സ്ഥിതിയാണ്.
റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരേ വീണ്ടും സമരത്തിനൊരുങ്ങുകയാണ് ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."