പിഞ്ചുകുഞ്ഞിനെ സ്‌കാന്‍ ചെയ്യാന്‍ താമസിച്ചു; ഡോക്ടര്‍ക്കെതിരേ പരാതി
കാസര്‍കോട്: ഒരു ദിവസം പോലും പ്രായം തികയാത്ത ചോരക്കുഞ്ഞിനെ ശ്വാസതടസത്തെ തുടര്‍ന്ന് സ്‌കാന്‍ ചെയ്യാന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറും നഴ്‌സും കുട്ടിയെ അടിയന്തിര പരിശോധന നടത്താന്‍ തയാറായില്ലെന്നു പരാതി. ഇതേതുടര്‍ന്ന് പൊലിസില്‍ പരാതിയെത്തിയതോടെ ഇരുവരും മാപ്പ് പറഞ്ഞുതടിയൂരി. പൊവ്വല്‍ എട്ടാം മൈലിലെ രിഫായിയുടെ ഭാര്യ നസീമ (26)യാണ് കഴിഞ്ഞ ഉച്ചക്ക് 12 ഓടെ സിസേറിയനിലൂടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. 4.25 കിലോയോളം കുഞ്ഞിന് തൂക്കമുണ്ടായിരുന്നു. കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
എന്നാല്‍ ശ്വാസതടസം കൂടുതലായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഒന്‍പതോടെ കുഞ്ഞിനെ ആംബുലന്‍സില്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ സ്‌കാനിങ് ചെയ്യാന്‍ എത്തിക്കുകയായിരുന്നു.
ഡോക്ടര്‍ വരുന്നത് വരെ കുഞ്ഞിനെ ആംബുലന്‍സില്‍ തന്നെ കിടത്തുകയും പിന്നീട് ഡോക്ടര്‍ എത്തിയപ്പോള്‍ ടോക്കണ്‍ എടുത്തുവരാന്‍ നഴ്‌സും ഡോക്ടറും നിര്‍ദേശിക്കുകയുമായിരുന്നു. തീവ്രപരിചരണത്തില്‍ കഴിയുന്ന കുഞ്ഞിനെ സ്‌കാന്‍ ചെയ്യാന്‍ ടോക്കണ്‍ എടുത്തു കാത്തുനില്‍ക്കാന്‍ കഴിയില്ലെന്ന് പിതാവ് രിഫായി അറിയിച്ചപ്പോള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ സ്‌കാന്‍ ചെയ്യുന്ന ഡോക്ടര്‍ തയാറായില്ലെന്നും വേണമെങ്കില്‍ മംഗളൂരുവിലേക്കു കൊണ്ടുപോയിക്കൊള്ളൂവെന്ന മറുപടിയാണ് ഡോക്ടര്‍ നല്‍കിയതെന്നും പറയന്നു. കുട്ടിയുടെ രക്ഷിതാവ് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സ്‌കാന്‍ ചെയ്യാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് എട്ടാമത്തെ ടോക്കണ്‍ എടുത്ത് മറ്റുള്ളവരെല്ലാം പോയിക്കഴിഞ്ഞതിനു ശേഷം 11 ഓടെയാണ് കുഞ്ഞിനെ സ്‌കാനിങിനു വിധേയമാക്കിയത്.
ഡോക്ടറുടെയും നഴ്‌സിന്റെയും അലംഭാവം കുഞ്ഞിന്റെ ജീവനു തന്നെ ഭീഷണിയായി തീര്‍ന്നതിനെ തുടര്‍ന്ന് പിതാവ് കാസര്‍കോട് ടൗണ്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടറെയും നഴ്‌സിനെയും പൊലിസ് വിളിച്ചുവരുത്തിയങ്കെിലും അവര്‍ക്കു വേണ്ടി ആശുപത്രി മാനേജര്‍ ഹാജരാകുകയും മാപ്പ് പറഞ്ഞ് തടിയൂരുകയുമായിരുന്നു. പൊലിസ് മാനേജരെ താക്കീതുചെയ്ത ശേഷമാണ് വിട്ടയച്ചത്. കുഞ്ഞ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."