HOME
DETAILS
MAL
രാജ്യത്തുനിന്ന് ബി.ജെ.പിയെ തുരത്തണമെന്ന് അഖിലേഷ് യാദവ്
backup
September 16 2018 | 18:09 PM
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ പിന്നെ അവരെ രാജ്യത്തുനിന്നുതന്നെ തുരത്താന്‍ പ്രയാസമില്ലെന്ന് സമാജ് വാദി ദേശീയ പ്രസിഡന്റും മുന്‍ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് പറ്റിയ പിഴവിന് കാരണം സംഘ്പരിവാറാണ്. അവര്‍ ജനങ്ങളെ വഴിതെറ്റിച്ചതാണ് സമാജ് വാദി പാര്‍ട്ടിക്ക് ചുവടുപിഴക്കാന് കാരണമായത്. സംഘ് പരിവാറിനെ രാജ്യത്തുനിന്ന് അകറ്റി നിര്‍ത്തുകയാണ് വേണ്ടത്. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."