ലോക്സഭാ തെരഞ്ഞെടുപ്പ്: അക്ഷയ്കുമാര്‍, സണ്ണി ഡിയോള്‍, മോഹന്‍ലാല്‍ ബി.ജെ.പി പട്ടികയില്‍
ന്യൂഡല്‍ഹി: രാഷ്ട്രീയത്തിന് പുറത്തുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കലാ-സാംസ്കാരിക-കായിക രംഗത്തുള്ളവരെ സ്ഥാനാര്‍ഥികളാക്കാന്‍ ബി.ജെ.പി നീക്കം. ഇത്തരത്തിലുള്ള എഴുപതു പേരെയെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് നേതൃത്വം നീക്കം നടത്തുന്നതെന്നാണ് വിവരം.
സിനിമാ രംഗത്തു നിന്ന് അക്ഷയ്കുമാര്‍, സണ്ണി ഡിയോള്‍, മോഹന്‍ലാല്‍, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് തുടങ്ങിയവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് തീരുമാനമെന്നാണ് ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്. ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തന രംഗത്ത് മികവ് പുലര്ത്തുന്നവരായതുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാകുമെന്നും പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു.
അക്ഷയ് കുമാറിനെ ന്യൂഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. സണ്ണി ഡിയോളിനെ പഞ്ചാബിലെ ഗുരുദാസ്പൂരിലും മാധുരി ദീക്ഷിതിനെ മുംബൈയിലും മോഹന്‍ലാലിനെ തിരുവനന്തപുരത്തുമാണ് മത്സരിപ്പിക്കാന്‍ തീരുമാനം. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിന് പുറത്തുള്ളവരെ മത്സരിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കലാ-സാംസ്കാരിക-കായിക രംഗത്തുള്ളവരെയും സെലിബ്രിറ്റികളേയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."