HOME
DETAILS
MAL
യു.കെ. മലയാളി അസോസിയേഷന് ചികിത്സാ ധനസഹായം നല്കി
backup
May 16 2017 | 20:05 PM
കടുത്തുരുത്തി: മുളക്കുളം ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡില്‍ താമസിക്കുന്ന തടത്തില്‍ ലിസ്സി കുട്ടന്റെ ചികിത്സയ്ക്ക് വേണ്ടി സാമ്പത്തിക സഹായവുമായി യു.കെ.യിലെ സ്റ്റഫോര്‍ഡ് മലയാളി അസ്സോസിയേഷന് രംഗത്ത്.സംഘടനയിലെ അംഗങ്ങളില്‍ നിന്ന് സമാഹരിച്ച തുക അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയാണ് കൈമാറിയത്.
ലിസി കുട്ടന്റെ ചികിത്സയ്ക്ക് മാര്‍ഗ്ഗമില്ലാതെ പ്രയാസപ്പെടുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതിനെ തുടര്‍ന്നാണ് യു.കെ. മലയാളി അസ്സോസിയേഷന് ധനസഹായം അനുവദിച്ചത്.
വാര്‍ഡ് മെമ്പര്‍ ബിജു കുര്യന്, എസ്.എം.എ. കേരളാ കോ-ഓര്‍ഡിനേറ്റര്‍ ഷില്ലു കൊട്ടാരത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അയല്‍വാസികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ലിസ്സി കുട്ടന്റെ ചിറപ്പുറത്തെ വസതിയില്‍ നടന്ന സ്നേഹ കൂട്ടായ്മ മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."