HOME
DETAILS

അവയവദാനം: ശക്തമായ നയം വേണമെന്ന് ഐ.എം.എ

  
backup
September 16, 2018 | 7:19 PM

%e0%b4%85%e0%b4%b5%e0%b4%af%e0%b4%b5%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3

 

പെരിന്തല്‍മണ്ണ(മലപ്പുറം): അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശക്തമായ നയം വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റീസ് സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. ഇ.കെ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ മെഡിക്കല്‍ സ്‌പെഷ്യാലിറ്റീസ് ചെയര്‍മാന്‍ ഡോ. റോയ് ആര്‍. ചന്ദ്രന്‍, സെക്രട്ടറി ഡോ. ജോജു പോംസണ്‍, ഐ.എം.എ സംസ്ഥാനസെക്രട്ടറി എന്‍. സുള്‍ഫി സംബന്ധിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മെഡിക്കല്‍ രംഗത്തെ ഗവേഷണങ്ങളെയും പ്രബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ ഐ.എം.എ, എ.എം.എസ് ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകളുടെ വിതരണവും നടന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ രംഗത്തെ മികച്ച സംഭാവനക്കുള്ള ഡോ. അലക്‌സാണ്ടര്‍ മെമ്മോറിയല്‍ അവാര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മുന്‍മേധാവി ഡോ. പി.വി ഭാര്‍ഗവന് സമ്മാനിച്ചു. മികച്ച ഗവേഷകനുള്ള ഈപ്പന്‍ മെമ്മോറിയല്‍ അവാര്‍ഡ് അമൃത മെഡിക്കല്‍ കോളജ് എന്‍ഡ്രോകൈനോളജി വിഭാഗം പ്രൊഫ. ഡോ. ബി. നിഷക്കും നല്‍കി. ഗവേഷണത്തിനുള്ള പ്രത്യേക അവാര്‍ഡുകള്‍ ഡോ. മേരി ഐപ്പ് പീഡിയാട്രിക് ന്യൂറോളജി വിഭാഗം, ഡോ. ജി. ദിവ്യ ഇ.എന്‍.ടി വിഭാഗം കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവര്‍ക്കും മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളജ് റേഡിയോളജി വിഭാഗത്തിലെ ഡോ. ആര്യക്കും കൈമാറി.
ചടങ്ങില്‍ ഡോ. കെ.എ സീതി അധ്യക്ഷനായി. ഡോ. ഷാനവാസ്, ഡോ. നിലാര്‍ മുഹമ്മദ്, ഡോ. ജയകൃഷ്ണന്‍, ഡോ. അഡ്വ. കെ.പി ശറഫുദ്ദീന്‍, ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍, ഡോ. ആശിഷ് നായര്‍, ഡോ. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  4 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  4 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  4 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  4 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  4 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  4 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  4 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  4 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  4 days ago