പെരിങ്ങത്തൂരിലെ മാലിന്യം ഇന്ന് നാടുകടത്തും
പെരിങ്ങത്തൂര്‍: മാലിന്യമാണ് എല്ലായിടത്തെയും പ്രശ്നം. എന്നാല്‍ പെരിങ്ങത്തൂരിലെ മാലിന്യം ഇന്ന് നാടുകടത്തും. നഗരസഭയുടെ നേതൃത്വത്തിലാണ് നടപടി.
പാനൂര്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. എല്ലാ വീടുകളില്‍ നിന്നും കടകമ്പോളങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. മൈസൂരിലെ റീസൈക്കിളിംങ് യൂനിറ്റിലേക്ക് മാറ്റുന്നതിനായാണ് മാലിന്യങ്ങള്‍ ഓരോ പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കുപ്പികള്‍, കടലാസുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.
നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ വീടുകളും കടകളും കേന്ദ്രീകരിച്ച് വാര്‍ഡുതലങ്ങളില്‍ അറീയിപ്പുകള്‍ നല്കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധ്യക്ഷ കെ.വി റംലയും, ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. പെരിങ്ങത്തൂര്‍ ടൗണിലെ മാലിന്യങ്ങള്‍ നഗരസഭ കൗണ്‍സിലര്‍ ഉമൈസ തിരുവമ്പാടിയുടെയും നേത്യത്വത്തില്‍ നീക്കം ചെയ്തു. വ്യാപാരികളും നാട്ടുകാരും ശുചീകരണ പ്രവര്‍ത്തനത്തിന് പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."