HOME
DETAILS
MAL
ഡെങ്കിപ്പനി ദിനാചരണം: ബോധവല്കരണ സെമിനാര്‍
backup
May 16 2017 | 20:05 PM
കണ്ണര്: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മട്ടന്നൂര്‍ നഗരസഭ സി.ഡി.എസ് ഹാളില്‍ നഗരസഭ ചെയര്മാന് കെ. ഭാസ്കരന് നിര്‍വഹിച്ചു. നഗരസഭ ആരോഗ്യകാര്യ ചെയര്മാന് വി.എന്‍ സത്യേന്ദ്രനാഥന്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി. എ.കെ ഹരീന്ദ്രനാഥ്, പി.വി ധനലക്ഷ്മി, എം. സുരേശന്, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി രവീന്ദ്രന്, മട്ടന്നൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സുഷമ സംസാരിച്ചു. ബോധവല്‍ക്കരണ സെമിനാറില്‍ ഡോ. ആര്.കെ സുമ, ജില്ലാ മെഡിക്കല്‍ ഓഫിസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് പി. സുനില്‍ദത്തന്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."