കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍: സി.പി.എം ജാഥകള്‍ ഇന്നുമുതല്‍
കൊച്ച: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ സിപിഎം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടു ജാഥകള്‍ ഇന്നു പര്യടനം തുടങ്ങും. ജാഥകള്‍ ഇന്നലെ വൈകിട്ട് പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍ സൗത്ത് കളമശേരിയില്‍ ഉദ്ഘാടനംചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച റേഷന്‍ പുനഃസ്ഥാപിക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ വെട്ടിക്കുറച്ച തുക പുനഃസ്ഥാപിക്കുക, 100 ദിവസം തൊഴില്‍ ലഭിക്കുന്നതിനാവശ്യമായ പണം അനുവദിക്കുക, സ്വകാര്യവല്‍ക്കരണ നീക്കം അവസാനിപ്പിക്കുക, സംവരണ ആനുകുല്യം നിലനിര്‍ത്തുക, പട്ടികജാതി വര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, കര്‍ഷകര്‍ക്ക് ചെലവായ തുകയുടെ ഒന്നര ഇരട്ടിക്ക് തുല്യമായ തുക താങ്ങുവിലയായി നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുക, ജനദ്രോഹ സാമ്പത്തിക നയങ്ങള്‍പിന്‍വലിക്കുക. തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണു ജാഥകള്‍.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പി പത്രോസ്, സി കെ മണിശങ്കര്‍ എന്നിവരാണ് ജാഥ ക്യാപ്റ്റന്മാര്‍. ജാഥകള്‍ 21ന് സമാപിക്കും. ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ സ്വീകരണമുണ്ടാകും.
എം പി പത്രോസ് നയിക്കുന്ന ജാഥ ബുധനാഴ്ച രാവിലെ ഒമ്പതിന് നേര്യമംഗലത്തു നിന്ന് ആരംഭിക്കും. സി കെ മണിശങ്കര്‍ ക്യാപ്റ്റനായ ജാഥ ബുധനാഴ്ച രാവിലെ ഒമ്പതിന് ഇരുമ്പനത്തു നിന്ന് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."