HOME
DETAILS
MAL
മേലുദ്യോഗസ്ഥനുമായി തര്‍ക്കം; എറണാകുളം സെന്‍ട്രല്‍ സി.ഐയെ കാണാതായതായി പരാതി
backup
June 13 2019 | 11:06 AM
കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായതായി പരാതി. അദ്ദേഹത്തിന്റെ ഭാര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ മുതല്‍ അദ്ദേഹത്തിനെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് എറണാകുളം സൗത്ത് പൊലിസ് അന്വേഷണം ആരംഭിച്ചു. മേലുദ്യോഗസ്ഥനുമായി തര്‍ക്കമുണ്ടായതിന് ശേഷമാണ് നവാസിനെ കാണാതായതെന്ന് ആരോപണമുണ്ട്. മേലുദ്യോഗസ്ഥന് വയര്ലെസില് ശകാരിച്ചതിന് ശേഷമാണ് ഭര്‍ത്താവിനെ കാണാതായതെന്ന് ഭാര്യ നല്കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെ തന്റെ ഔദ്യോഗിക സിം കാര്‍ഡും വയര്‍ലെസ് സെറ്റും സ്റ്റേഷനില്‍ ഏല്‍പ്പിച്ചാണ് നവാസ് വീട്ടിലേക്ക് മടങ്ങിയത്. കാണാതായ പരാതി സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തുമെന്ന് ഐ.ജി വിജയ്സാഖറെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."