ഹാരിസണില്‍ സര്‍ക്കാറിന് തിരിച്ചടി; ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. 38000 ഭൂമിയാണ് ഏക്കര്‍ ഭൂമിയാണ് പാട്ടക്കരാര്‍ റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഉടമസ്ഥാവകാശം തെളിയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കമ്പനി കൈവശംവച്ചിരുന്ന 38,000 ഏക്കര്‍ ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുത്തുകൊണ്ട് സ്‌പെഷല്‍ ഓഫിസര്‍ എം.ജി രാജമാണിക്യം പുറപ്പെടുവിച്ച ഉത്തരവ് കഴിഞ്ഞ മാസം 11നാണ് ഹൈക്കോടതി റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ റോബിന്‍ഹുഡായി മാറരുതെന്നടക്കമുള്ള കടുത്ത പരാമര്‍ശങ്ങള്‍ ഹൈക്കോടതി അന്ന് നടത്തിയിരുന്നു. വന്‍കിട കമ്പനികളുടെ നിലനില്‍പ്പ് സര്‍ക്കാരിന്റെകൂടി ആവശ്യമാണെന്നും ജനവികാരം മാത്രം നോക്കി ഭരണം നടത്തരുതെന്നും വിധിയില്‍ പരാമര്‍ശമുണ്ടായി. ഹാരിസണ്‍ കമ്പനി നല്‍കിയ ഹരജിയിലായിരുന്നു കോടതി ഉത്തരവ്.
വിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെട്ടതിനെ തുടര്‍ന്ന് അപ്പീലിനുള്ള സാധ്യതകള്‍ പഠിക്കാന്‍ അഡിഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാനോട് റവന്യൂ വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞതിനാല്‍ വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് വഴി പ്രത്യേക കോടതി സ്ഥാപിച്ച് കേസ് നടത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. പിന്നീട് ് സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ നല്‍കിയത്.
ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന ഭൂസ്വത്തുക്കളെല്ലാം സ്വാതന്ത്ര്യാനന്തരം സംസ്ഥാന സര്‍ക്കാരിനു വന്നുചേരുമെന്നും പ്ലാന്റേഷന്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റവന്യൂ ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശംവച്ചിരിക്കുകയാണെന്നും ഇതു തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. ചിലയിടങ്ങളില്‍ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ഹാരിസണ്‍ കമ്പനിയുമായി ഒത്തുകളിച്ച് കേസ് തോറ്റുകൊടുക്കുകയാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. നേരത്തേ ഈ ഭൂമിയുമായി ബന്ധപ്പെട്ട പല കേസുകളിലും സര്‍ക്കാര്‍ തോല്‍ക്കുന്ന അവസ്ഥ മാറിയത് സ്‌പെഷല്‍ പ്ലീഡറായി സുശീലാ ഭട്ടിനെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ചതോടെയായിരുന്നു. എന്നാല്‍, ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സുശീലയെ മാറ്റി.
കേസില്‍ തോറ്റുകൊടുക്കാനാണ് സുശീലയെ മാറ്റിയതെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."