സ്‌കൂള്‍ ഐഡിയോ യൂനിഫോമോ ഉണ്ടെങ്കില്‍ സ്വകാര്യ ബസില്‍ കണ്‍സഷന്‍ ഉറപ്പ്: കലക്ടര്‍
ആലപ്പുഴ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ജില്ലയില്‍ സ്വകാര്യബസ് കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയതായി കലക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. ജില്ലാതല സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍.
പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ഥികള്‍ക്കു സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്യുന്നതിന് കണ്‍സഷന്‍ കാര്‍ഡുകള്‍ ആവശ്യമില്ല. സ്‌കൂള്‍ യൂണിഫോം, സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇവയിലേതെങ്കിലും ഉണ്ടെങ്കില്‍ കണ്‍സഷന്‍ അനുവദിക്കണമെന്ന് കമ്മിറ്റി നിര്‍ദേശം നല്‍കി. എല്ലാ ദിവസവും യാത്രാ കണ്‍സഷന്‍ നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രഫഷണല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വെക്കേഷന്‍ സമയങ്ങളിലും മറ്റും ക്ലാസ്, പരീക്ഷകള്‍ എന്നിവ വരാറുള്ളതു പരിഗണിച്ച് അത്തരം വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ മര്യാദയോടെ പെരുമാറണമെന്നും മറിച്ചുള്ള പരാതികള്‍ ആര്‍.ടി.ഓയ്‌ക്കോ പൊലിസിനോ രേഖാമൂലം നല്‍കുകയോ ഫോണില്‍ നല്‍കുകയോ ചെയ്യാമെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളോട് ജില്ലാ കളക്ടര്‍ പറഞ്ഞു. 26,000 കാര്‍ഡുകള്‍ സ്റ്റോക്കുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ആകെ 10,000 ത്തിന് മുകളില്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ആര്‍.ടി.ഒ. എബി ജോണ്‍, ഡിവൈ.എസ്.പി. എം.ഇ ഷാജഹാന്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, സ്വകാര്യബസ് ഉടമകളുടെ സംഘടനാ പ്രതിനിധി, സ്വകാര്യബസ് ജീവനക്കാരുടെ പ്രതിനിധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."