സ്ത്രീകള്‍ക്കിടയിലും വെള്ളക്കാരല്ലാത്തവര്ക്കിടയിലും സ്വാധീനം; അഭിപ്രായ സര്‍വ്വേകള്‍ ബൈഡനൊപ്പം
വാഷിങ്ടണ്‍: സ്ത്രീകളായ വോട്ടര്‍മാര്‍ക്കിടയിലും വെള്ളക്കാരല്ലാത്ത വോട്ടര്‍മാര്‍ക്കിടയിലും സ്വാധീനമുള്ളത് ബൈഡനാണെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. അഭിപ്രായ സര്‍വേകള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനൊപ്പമാണ്. അതേസമയം പുരുഷ വോട്ടര്‍മാരുടെ കാര്യത്തില്‍ ഡെമോക്രാറ്റിന്റെ ലീഡ് വളരെ കുറവാണ്.
അമേരിക്കന്‍ വംശജരല്ലാത്ത വോട്ടര്‍മാര്‍ക്കിടയില്‍ ബൈഡന് വ്യക്തമായ ലീഡ് ഉണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ മാര്‍ജിന്‍ കറുത്ത വര്‍ഗക്കരായ അമേരിക്കക്കാരുടേതാണ്. അതായാത് 87ശതമാനം കറുത്ത വര്‍ഗക്കാരും ബൈഡനെ പിന്തുണക്കുമ്പോള്‍ വെറും 11ശതമാനമാണ് ട്രംപിനുള്ളത്. അതുപോലെ 18 മുതല്‍ 29 വയസുവരെയുള്ള വ്യക്തികളിലും സ്വാധീനമുള്ളത് ബൈഡനു തന്നെ.
അതേസമയം, അമേരിക്കന്‍ വംശജര്‍, 65വയസിനു മുകളില്‍ പ്രായമുള്ളവര്‍, ബിരുദമില്ലാത്തവര്‍ എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്നും നാഷനല്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 118 സ്റ്റേറ്റുകളിലാണ് ബൈഡന് മുന്നേറി കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."