HOME
DETAILS
MAL
ദേശീയപാതയിലെ പാലങ്ങളുടെ കൈവരി നവീകരിക്കുന്നു
backup
May 16 2017 | 20:05 PM
തുറവൂര്‍: അപകടരഹിത മാതൃകാ പാതയിലെ പാലങ്ങളുടെ നവീകരണങ്ങള്‍ അവസാന ഘട്ടത്തില്‍. ചേര്‍ത്തല ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള നാലുവരിപ്പാതയില്‍ തങ്കി, പൊന്നാംവെളി, കുത്തിയതോട്, ചന്തിരൂര്‍ എന്നിവിടങ്ങളിലായി നാലു പാലങ്ങളാണ് നിലവിലുള്ളത്.
ഇവയുടെ കൈവരികള്‍ വാഹനങ്ങള്‍ ഇടിച്ചു കയറിയും കാലപ്പഴക്കം കൊണ്ടും നശിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നവീകരണം നടത്താന്‍ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചത്. പട്ടണക്കാട് അസിസ്റ്റന്റ് എഞ്ചീനിയര്‍ സെക്ഷന്‍ ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് പാലങ്ങളുടെ കൈവരികളുടെ പണി നടന്നുവരുന്നത്. കാലപ്പഴക്കം ചെന്നവയെല്ലാം.
മാറ്റിയശേഷം പുതിയവ പണിതു. അവയുടെ സംരക്ഷണത്തിനായി പെയിന്റു ചെയ്യുന്ന ജോലികളാണ് നടക്കുന്നത്. തങ്കി, പൊന്നാവെളി എന്നിവിടങ്ങളിലെ ജോലികള്‍ പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."