യുവതിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോ തെറാപ്പിക്ക് വിധേയമാക്കിയ രജനിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചികിത്സയ്ക്ക് വിദേയമായ രജനിയെ കണ്ടിരുന്നു. അവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ആ സംഭവത്തില്‍ അനാവശ്യ ധൃതിയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഏതെങ്കിലും പരിശോധനാ ഫലം നോക്കി ചികിത്സ ലഭ്യമാക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ സംഭവത്തില്‍ കീമോ ചെയ്യിപ്പിച്ച ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ അറിയിച്ചു.
സ്വകാര്യ ലാബുകള്‍ ഉള്‍പ്പെടെ ഉള്ള പരിശോധനാ ഫലങ്ങള്‍ നോക്കാതെ സര്‍ക്കാര്‍ പാത്തോളജി ലാബിന്റെ റിപ്പോര്‍ട്ട് നോക്കി മാത്രമേ കീമോ ചെയ്യാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."