HOME
DETAILS
MAL
ചികിത്സാ സഹായം അനുവദിക്കണം
backup
July 26 2016 | 17:07 PM
മാള: കഠിന രോഗങ്ങള്‍ കൊണ്ട് വിഷമിക്കുന്ന കേരള മദ്റസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് ചികിത്സാ സഹായം അനുവദിക്കണമെന്ന് മാള റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഹുസൈന് ബാഖവി അധ്യക്ഷനായി. മാംപ്ര ഖത്തീബ് ശിഹാബുദ്ധീന്‍ ഹസനി ഉദ്ഘാടനം ചെയ്തു. സമസ്ത മുഫത്തിഷ് ഉസ്മാന് ഫൈസി പുതിയ പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തി
. ശറഫുദ്ധീന്‍ സഅദി സ്വാഗതവും, മുസമ്മില്‍ റഹ്മാനി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ജസീര്‍ ദാരിമിയെ പ്രസിഡന്റായും കോയ ബാഖവിയെ സെക്രട്ടറിയായും തെരഞ്ഞടുത്തു.
ശിഹാബുദ്ധീന്‍ ഹസനി, അബ്ദുല്‍ ഖാദര്‍ ബാഖവി (വൈസ് പ്രസിഡന്റ്), മുസ്തഫ ഫൈസി, മുസമ്മില്‍ റഹ്മാനി (ജോയിന്റ് സെക്രട്ടറി), മൊയ്തീന് ഹാജി (ട്രഷറര്‍),ഉമര്‍ ഫൈസി, നജീബ് അന്‍സാരി, അബ്ബാസ് മുസ്ലിയാര് എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."