അക്ഷരം സ്വന്തമാക്കാന്‍ കടലിന്റെ മക്കള്‍
കാസര്‍കോട്: ചെറുപ്പത്തില്‍ സ്‌കൂളില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി സംസ്ഥാന സാക്ഷരതാമിഷന്‍ ഫിഷറിസ് വകുപ്പുമായി ചേര്‍ന്ന് തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ കടലിന്റെ മക്കള്‍ക്കായി നടപ്പാക്കുന്ന 'അക്ഷരസാഗരം' തീരദേശ സാക്ഷരതാ പദ്ധതിയുടെ ഭാഗമായുള്ള മാതൃകാ പരീക്ഷയില്‍ 55 കേന്ദ്രങ്ങളിലായി 1,121 പേര്‍ പരീക്ഷ എഴുതി.
മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള, ചെമ്മനാട്, ഉദുമ, അജാനൂര്‍, പള്ളിക്കര, പടന്ന, വലിയ പറമ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലുള്ളവരാണ് മാതൃകാ സാക്ഷരതാ പരീക്ഷ എഴുതിയത്. ജനപ്രതിനിധികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പ്രേരക്മാര്‍ പരീക്ഷയ്ക്കു നേതൃത്വം നല്‍കി. ചെമ്മനാട് പഞ്ചായത്തിലെ കീഴൂര്‍ അങ്കണവാടിയില്‍ നടന്ന പരീക്ഷയ്ക്ക് സാക്ഷരതാമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍, വി.വി ശ്യാംലാല്‍, അസി. കോര്‍ഡിനേറ്റര്‍ ടി.വി ശ്രീജന്‍, എ.പി ചന്ദ്രമതി, ജില്ലാസാക്ഷരതാമിഷന്‍ സമിതിയംഗം രാജന്‍ പൊയിനാച്ചി, പ്രേരക് തങ്കമണി പറമ്പ സംബന്ധിച്ചു.
21നാണ് പൊതുപരീക്ഷ. ജില്ലയില്‍ പരീക്ഷ എഴുതിയവരില്‍ ഏറ്റവുംപ്രായം കൂടിയ പഠിതാവ് 85 വയസുളള ചിരിയമ്മയായിരുന്നു. പ്രായം കുറഞ്ഞ പഠിതാവ് 24 വയസ്സുളള ഉമാ പ്രമോദാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."