സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍തന്നെ നടത്താന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്.
പ്രളയത്തെത്തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തില്‍ ഉദ്ഘാടന സമാപന ചടങ്ങുകള്‍ ഉണ്ടാകില്ല. ചെലവ് കുറക്കാന്‍ ശ്രമിക്കും. എല്‍പിയുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്ക് നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
അതേസമയം കായിക മേള അടുത്തമാസം തിരുവനന്തപുരത്തും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്തും ശാസ്ത്രമേള നവംബറില്‍ കൊല്ലത്തും നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മേളകള്‍ ഒഴിവാക്കാന്‍ സർക്കാർ നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ ഉൾപ്പെടെ എതിർപ്പുയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."