HOME
DETAILS
MAL
സി.ബി.ഐയെ വിലക്കിയതു ദൗര്‍ഭാഗ്യകരം: ചെന്നിത്തല
backup
November 04 2020 | 21:11 PM
കണ്ണൂര്‍: സി.ബി.ഐ അന്വേഷണത്തെ തടയാനുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന് തട്ടിപ്പ് അന്വേഷണം മുഖ്യമന്ത്രിയില്‍ എത്തിച്ചേരുമെന്ന ഭയമാണു മന്ത്രിസഭാ യോഗം ഇത്തരമൊരു തീരുമാനം എടുത്തതിനു പിന്നിലെന്നും ചെന്നിത്തല പറഞ്ഞു.
മടിയില്‍ കനമുള്ളതു കൊണ്ടാണ് അന്വേഷണ ഏജന്‍സികളെ വിലക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ എവിടെയും അന്വേഷണം നടത്തിക്കോയെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട്.
ഭരണത്തിന്റെ തണലില്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള അധോലോക സംഘത്തെ കണ്ടെത്തിയപ്പോഴാണു പാര്‍ട്ടിയും സര്‍ക്കാരും അന്വേഷണ ഏജന്‍സികളെ തടയുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."