ഇന്ദര്‍ജീത്ത് ഉത്തേജക പരിശോധന അവഗണിച്ചിരുന്നുവെന്ന് നാഡ
ന്യൂഡല്‍ഹി: ഷോട്ട് പുട്ട് താരം ഇന്ദര്‍ജീത്ത് ഉത്തേജക പരിശോധനയെ നിരന്തരം അവഗണിച്ചിരുന്നുവെന്ന് വാഡ. നിരവധി തവണ പരിശോധനയ്ക്ക് ഹാജരാവാന്‍ ഇന്ദര്‍ജീത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം ഹാജരായില്ല.
വീഴ്ച്ചയായി കണ്ട് താരത്തിന് വിലക്കേര്‍പ്പെടുത്താനുള്ള ശ്രമമുണ്ടായിട്ടുണ്ടെന്ന് നാഡ ഡയറക്ടര്‍ ജനറലും സി.ഇ.ഒയുമായ നവീന്‍ അഗര്‍വാള്‍ വ്യക്തമാക്കി.
ജൂണിലാണ് ഇന്ദര്‍ജീത്തിനോട് ആദ്യമായി ഹാജരാകാന്‍ ആവശ്യപ്പെട്ടങ്കിലും ഇതിന് വിസമ്മതിച്ചു. ഇന്ദര്‍ജീതിന്റെ കാര്യത്തില്‍ ഇതിന് മുന്‍പ് വാഡയ്ക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാല്‍ ദുരൂഹമായ പെരുമാറ്റമാണ് താരത്തില്‍ നിന്നുണ്ടായതെന്ന് അഗര്‍വാള്‍ പറഞ്ഞു. നേരത്തെ റിയോയിലേക്കുള്ള ഇന്ത്യന്‍ സംഘത്തിലുള്ള താരങ്ങളെല്ലാം ക്ലീന്‍ ആണെന്ന് പറഞ്ഞത് ജൂലൈ 13 വരെയുള്ള കണക്കുകള്‍ പ്രകാരമാണ്. ഇതിനു ശേഷം കാര്യങ്ങള്‍ ഒരുപാട് മാറിയെന്നും ഇനി പുറത്തുവരാനുള്ള ഫലങ്ങള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാവുകയുള്ളൂവെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാവുമോയെന്ന് പറയാന്‍ സാധിക്കില്ലെന്ന് നാഡ വ്യക്തമാക്കി. അച്ചടക്ക സമിതി നര്‍സിങിന്റെ കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. എല്ലാ അംഗങ്ങള്‍ക്കും സൗകര്യമുള്ള ദിവസം മാത്രമേ അന്തിമ വിധി പ്രഖ്യാപിക്കുകയുള്ളൂവെന്നും നാഡ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."