വിദേശപഠനത്തിന് ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ധനസഹായം
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ഉന്നതപഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍ എന്‍ജിനീയറിങ്, പ്യുവര്‍ സയന്‍സ്, അഗ്രിക്കള്‍ച്ചര്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളില്‍ (പി.ജി, പിഎച്ച്.ഡി കോഴ്‌സുകള്‍ക്കു മാത്രം) ഉപരിപഠനത്തിന് പിന്നാക്ക വിഭാഗ വകുപ്പ് നല്‍കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കൂടരുത്. അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in
എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30നകം ഡയറക്ടര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, നാലാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം 3 എന്ന വിലാസത്തില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."