എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ ധാരണ
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളില്‍ നിയമാനുസൃതം നിയമിക്കപ്പെട്ടവരും എന്നാല്‍ ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്തതുമായ അധ്യാപകരുടെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ ധാരണയായി. മന്ത്രിമാരായ തോമസ് ഐസക്, സി. രവീന്ദ്രനാഥ് എന്നിവരുമായി കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, ബിഷപ്പ് ജോഷ്വോ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
നിയമപ്രകാരം അര്‍ഹമായ തസ്തികകളില്‍ നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ നിലവിലുള്ള സംരക്ഷിത അധ്യാപകരെ പൂര്‍ണമായും മാനേജ്‌മെന്റ് ഒഴിവുകളിലേയ്ക്ക് നിയമിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ ആവശ്യം മാനേജ്‌മെന്റ് പ്രതിനിധികള്‍ അംഗീകരിച്ചു.
അതേസമയം ഒന്ന് അനുപാതം ഒന്ന് എന്ന പ്രകാരമുള്ള അധ്യാപക നിയമനങ്ങള്‍, നിലവില്‍ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളിലെ അന്തിമവിധി പാലിച്ചുകൊണ്ടായിരിക്കും നടപ്പാക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍, അഡീഷണല്‍ ഡി.പി.ഐ. സന്തോഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."