ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: ഹരജി പരിഗണിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍, ആവശ്യമെങ്കില്‍ ഇടപെടുമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഓഗസ്റ്റ് 28ന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റിലായ അഞ്ച് ആക്ടിവിസ്റ്റുകളുടെ മോചനത്തില്‍ തീരുമാനമായില്ല. ഇവരുടെ വീട്ടുതടങ്കല്‍ സുപ്രിംകോടതി സെപ്റ്റംബര്‍ 19 വരെ നീട്ടി. അന്നേ ദിവസം കേസ് വീണ്ടും പരിഗണിക്കും.
അഞ്ചു പേര്‍ക്കും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചരിത്രകാരി റോമില താപ്പറാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, ഹരജി പരിഗണിക്കേണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. എല്ലാ കേസുകളും പരിഗണിക്കാന്‍ സുപ്രിംകോടതിക്കാവില്ലെന്നും ഇത് തെറ്റായ നടപടിയാണെന്നും സര്‍ക്കാര്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ എല്ലാ കേസുകളും സുപ്രിംകോടയിലേക്കു വരുമെന്നും വാദിച്ചു.
എന്നാല്‍, ഈ വാദം തള്ളിയ കോടതി, ആവശ്യമാണെങ്കില്‍ സുപ്രിംകോടതി ഇടപെടുമെന്ന് വ്യക്തമാക്കി. 19ന് ഇവരെ അറസ്റ്റ് ചെയ്തതിന്റെ പൊലിസ് രേഖകള്‍ ഹാജരാക്കണം. ഇവര്‍ക്കെതിരായ ആരോപണത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് കോടതി നോക്കും. കെട്ടിച്ചമച്ച കഥയാണെങ്കില്‍ കേസ് തള്ളുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
തെലുഗ് കവി വരാവര റാവു, ആക്ടിവിസ്റ്റ് വെര്‍ണന്‍ ഗൊന്സാലേവ്, അരുണ്‍ ഫെരാരിയ, അഭിഭാഷക സുധാ ഭരദ്വാജ്, പൗരസ്വാതന്ത്ര്യ പ്രവര്ത്തകന് ഗൗതം നവലാഖ എന്നിവരാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വീട്ടുതടങ്കലിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."