തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും സ്വകാര്യ മേഖലക്ക് നല്‍കുമെന്ന് തൊഴില്‍ മന്ത്രി
ജിദ്ദ: സ്വദേശി യുവതീയുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും സ്വകാര്യ മേഖലക്ക് നല്‍കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പ്രസ്താവിച്ചു. സഊദികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ എല്ലാ പ്രവിശ്യകളിലും ലഭ്യമാക്കുന്നതിനും സ്വകാര്യ മേഖലയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വികസനത്തില്‍ സഊദികളുടെ സംഭാവന വര്‍ധിപ്പിക്കുന്നതിനും ബിസിനസ് മേഖലയും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും മന്ത്രാലയത്തിനു കീഴിലെ അനുബന്ധ സ്ഥാപനങ്ങളും തമ്മില്‍ പങ്കാളിത്തവും സംയോജനവും കൂടുതല്‍ ശക്തമാക്കേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയുമായി ശക്തവും ഫലപ്രദവുമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനാണ് മന്ത്രാലയം ആഗ്രഹിക്കുന്നത്. സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികള്‍ ഗൗരവത്തോടെ കാണുകയും വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതില്‍ പ്രതീക്ഷിക്കുന്ന പങ്ക് വഹിക്കുന്നതിന് സ്വകാര്യ മേഖലക്ക് അവസരമൊരുക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ മേഖലയുമായി യഥാര്‍ഥ പങ്കാളിത്തം സ്ഥാപിക്കുന്നതിനാണ് മന്ത്രാലയം ആഗ്രഹിക്കുന്നത്. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ നിലക്ക് സ്വദേശികളുടെ തൊഴില്‍ നൈപുണ്യം ഉയര്‍ത്തുന്നതിന് സ്വകാര്യ മേഖലക്കൊപ്പം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പ്രവര്‍ത്തിക്കുന്നു. തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന തന്ത്രങ്ങള്‍ക്ക് മന്ത്രാലയം രൂപംനല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."