HOME
DETAILS
MAL
അഫ്രസുലിനെ കൊലപ്പെടുത്തിയ പ്രതി ലോക്സഭയില്‍ മത്സരിക്കും
backup
September 17 2018 | 18:09 PM
ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാജസമന്ദില് ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്രസുലിനെ വെട്ടിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ശംഭുലാല്‍ റിഗറിനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം. ഉത്തര്‍പ്രദേശിലെ നവനിര്‍മാണ്‍ സേനയാണ് ശംഭുലാലിനെ ആഗ്രയില്‍ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ശംഭുലാല്‍ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് നവനിര്‍മാണ സേന അറിയിച്ചു.
ഇപ്പോള്‍ ജോധ്പൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ശംഭുലാല്‍ അവിടെവച്ചായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ഉത്തര്‍പ്രദേശ് നവനിര്‍മാണ സേന പ്രസിഡന്റ് അമിത് ജാനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."