മുന്നോക്ക സംവരണം: അധിക സീറ്റുകള്‍ നല്‍കിയെന്ന് മുഖ്യമന്ത്രി; ഇല്ലെന്ന് കണക്കുകള്‍
തിരുവനന്തപുരം: മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മേഖലയില്‍ ഈ വര്‍ഷം അധിക സീറ്റുകള്‍ നല്‍കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള സംവരണത്തില്‍ ദശാംശത്തിന്റെ തോതില്‍ പോലും കുറവ് വന്നുകൂടായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും അതുസംബന്ധിച്ച് യാതൊരുവിധ ആശങ്കയും വേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം അധിക സീറ്റുകള്‍ നല്‍കിയെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തില്‍ അധിക സീറ്റുകള്‍ സൃഷ്ടിക്കാതെ ആകെ സീറ്റുകളുടെ പത്തുശതമനമായിരുന്നു മുന്നോക്ക സംവരണത്തിനായി നീക്കിവച്ചത്.
അതുതന്നെ പത്തു ശതമാനത്തിലധികമാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഈ അധ്യയന വര്‍ഷത്തില്‍ ഇതിനോടകം പ്രവേശനം നടന്ന മറ്റു പല കോഴ്‌സുകളിലും അധിക സീറ്റുകള്‍ സൃഷ്ടിക്കുന്നതിന് പകരം ആകെ സീറ്റുകളുടെ പത്തും അതിലധികവും ശതമാനം സീറ്റുകളാണ് മുന്നോക്ക സംവരണത്തിനായി നീക്കിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."