മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമെന്ന് എ.ഐ.എസ്.എഫ്
നടപടി ഇടതുപക്ഷ ഗവണ്മെന്റിന്
അപമാനകരം
തിരുവനന്തപുരം: വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമാണെന്നും മാവോയിസ്റ്റിനെ വധിച്ച നടപടി ഇടതുപക്ഷ ഗവണ്മെന്റിന് അപമാനകരമാണെന്നും എ.ഐ.എസ്.എഫ്.
മനുഷ്യാവകാശപ്രവര്‍ത്തകരും പ്രദേശവാസികളും മരിച്ചയാളുടെ ബന്ധുക്കളും ഒരേ സ്വരത്തില്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും പൊലിസ് നടപടി എകപക്ഷീയമാണെന്നും അഭിപ്രായപ്പെട്ടിട്ടും അധികാരികളുടെ മൗനം ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് തെളിയിക്കുന്നതാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഇടക്കിടെയുണ്ടാകുന്ന ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ ഇടതുപക്ഷ ഗവണ്മെന്റിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കു വിരുദ്ധമാണ്. പൊലിസ് നടത്തുന്ന ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കബീറും സെക്രട്ടറി ജെ. അരുണ്‍ ബാബുവും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."