HOME
DETAILS

ഡി.ആര്‍.ഐ പിടികൂടിയ അസാധു കറന്‍സി: അന്വേഷണം അനിശ്ചിതത്വത്തില്‍

  
backup
May 16 2017 | 21:05 PM

%e0%b4%a1%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81


കോഴിക്കോട്: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ.)  പിടികൂടിയ 1.2 കോടി രൂപയുടെ അസാധു കറന്‍സി നോട്ടുകളെ കുറിച്ചുള്ള അന്വേഷണം അനിശ്ചിതത്വത്തില്‍. ഡി.ആര്‍.ഐ. കോഴിക്കോട് യൂണിറ്റ് കേസന്വേഷണം കോഴിക്കോട് ടൗണ്‍ പൊലിസിനു കൈമാറാന്‍ തീരുമാനിച്ചെങ്കിലും ഏറ്റെടുക്കാന്‍ പൊലിസ് തയാറായില്ല. നോട്ടുകള്‍ പിടികൂടിയ സംഭവം ടൗണ്‍ സ്‌റ്റേഷന്‍ പരിധിയിലാണ്.  വ്യാജ കറന്‍സിയോ അനധികൃതമായി കൊണ്ടുവന്ന കറന്‍സിയോ ആണെങ്കില്‍ അത് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറാം.   അസാധുവാക്കിയ നോട്ടുകളായതിനാല്‍ സി.ആര്‍.പി.സി. വകുപ്പു പ്രകാരം പൊലിസിനു കേസെടുത്ത് അന്വേഷണം നടത്താമെന്നാണു ഡി.ആര്‍.ഐ. വൃത്തങ്ങള്‍ പറയുന്നത്. ഇതേതുടര്‍ന്നാണു ഡി.ആര്‍.ഐ. പിടികൂടിയ പ്രതിയേയും പണവും ടൗണ്‍ പൊലിസിനു കൈമാറാന്‍ തീരുമാനിച്ചത്. വ്യാജ കറന്‍സിയെന്ന രീതിയില്‍ കേസെടുക്കാനാവില്ലെന്നും അതിനാല്‍ അസാധുനോട്ടുകളെ കുറിച്ച് ഡി.ആര്‍.ഐ. തന്നെ അന്വേഷിക്കണമെന്നുമാണു പൊലിസ് പറയുന്നത്.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍  നിന്നാണ് കഴിഞ്ഞ ദിവസം ഡി.ആര്‍.ഐ. പണം പിടികൂടിയത്.  നാലുപേരുള്ള സംഘത്തിലെ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു.  തൃശൂര്‍ കരുമാത്ര നെയ്‌വേലി പറമ്പില്‍ എന്‍.ബി.സിറാജ്ജുദ്ദീനെ (39) പിടികൂടുകയും ചെയ്തു.  രക്ഷപ്പെട്ടവരില്‍ പ്രധാനി എറണാകുളം സ്വദേശിയായ കുഞ്ഞിമുഹമ്മദാണ്. തമിഴ്‌നാട് വഴിയാണ് ഈ പണം കോഴിക്കോട്ടെത്തിയത്. വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ നോട്ട് മാറ്റിയെടുക്കാമെന്ന പഴുത് ഉപയോഗപ്പെടുത്തിയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago