നിപാ ബാധിച്ച യുവാവിനെ മുറിയിലേക്ക് മാറ്റി: ഐസൊലേഷന്‍ വാര്‍ഡിലെ മൂന്നു പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു
കൊച്ചി: നിപാ വൈറസ് വിഷയത്തില്‍ ആശ്വാസ വാര്‍ത്ത. വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ ഐ.സി.യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്നു പേരെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ഇവിടെ നിരീക്ഷണത്തില്‍ ആരും തന്നെയില്ല.
ഇനി 278 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ് ഇവര്‍. പരിശോധനയ്ക്കായി 141 വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആലുവ, പറവൂര്‍ മേഖലയിലെ വാവക്കാട്, തുരുത്തിപ്പുറം എന്നീ പ്രദേശങ്ങളില്‍ നിന്നും തൊടുപുഴ കോളേജിന് സമീപത്ത് നിന്നും, ഇടുക്കിയിലെ മുട്ടത്ത് നിന്നുമാണ് സാംപിളുകള്‍ ശേഖരിച്ചത്.
അതേസമയം, നിപാ ബോധവല്‍ക്കരണ പരിപാടികളും ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് 3,559 പേര്‍ക്ക് പരിശീലനം നല്‍കി. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 37,184 ആയി. നിപാ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്. രോഗിയുമായി സമ്പര്‍ക്കത്തിലായവരുടെ നിരീക്ഷണം ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡി.എം.ഒ യുടെ നേതൃത്യത്തില്‍ നടക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങളും തുടരുന്നു. സംശയനിവരാണത്തിനായി 0484 2373616 എന്ന നമ്പരിലേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വിളിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."