HOME
DETAILS

സ്വപ്‌നയ്ക്ക് സര്‍ക്കാര്‍ രഹസ്യങ്ങളും ശിവശങ്കര്‍ ചോര്‍ത്തി നല്‍കി

  
backup
November 06 2020 | 03:11 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0


സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വന്‍കിട പദ്ധതികളായ ലൈഫ് മിഷന്‍, കെ ഫോണ്‍ തുടങ്ങിയവ സംബന്ധിച്ച അതീവ രഹസ്യവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ചോര്‍ത്തിക്കൊടുത്തെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്ന ഇത് യൂനിടാക് ഉടമകള്‍ക്ക് കൈമാറുകയായിരുന്നുവെന്നും ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടുന്നതിനുവേണ്ടി ഇ.ഡി എറണാകുളത്തെ പ്രത്യേക കോടതിയില്‍ സമര്‍പിച്ച അപേക്ഷയില്‍ വെളിപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലിരിക്കെ സ്മാര്‍ട്ട്‌സിറ്റി പദ്ധതി, കെ ഫോണ്‍ പദ്ധതി, ലൈഫ് മിഷന്‍ പദ്ധതി എന്നിവയുടെ നടത്തിപ്പില്‍ ശിവശങ്കറിന് നിര്‍ണായക പങ്കുണ്ടായിരുന്നു. ഈ മൂന്ന് പദ്ധതികളിലും ഒരുവിധത്തിലല്ലെങ്കില്‍, മറ്റൊരു വിധത്തില്‍ സ്വപ്ന സുരേഷും ഇടപെട്ടിരുന്നുവെന്ന കാര്യവും അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.
സ്വര്‍ണകടത്തുകേസ് പ്രതികളില്‍ നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ നശിപ്പിച്ചു കളഞ്ഞ വിവരങ്ങള്‍ വീണ്ടെടുത്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. സ്വപ്നയും ശിവശങ്കറും തമ്മില്‍ നടത്തിയിരുന്ന വാട്‌സ്ആപ് ചാറ്റുകള്‍ വഴിയാണ് സര്‍ക്കാര്‍ രഹസ്യങ്ങള്‍ കൈമാറിയിരുന്നുവെന്ന കാര്യം വ്യക്തമായത്. വിവരങ്ങള്‍ കൈമാറുക വഴി യൂനിടാക്, സെയിന്‍ വെന്‍ച്വേഴ്‌സ് എന്നിവ സ്വപ്നക്കും മറ്റു പ്രതികള്‍ക്കും വന്‍തുക കമ്മിഷനായി നല്‍കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നും ഇ.ഡി പറയുന്നു.
ഇങ്ങനെ വീണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ് സി.എം.ഡിയുടെ വസതിയില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ നിസഹകരിക്കുകയാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി അറിയിച്ചു. നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എന്‍ഫോഴ്‌സ്‌മെന്റ് അസി. ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടതെങ്കിലും കോടതി ആറ് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.

സ്വര്‍ണക്കടത്തില്‍ ശിവശങ്കര്‍ സജീവമായി ഇടപെട്ടതായി ഇ.ഡി

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സജീവമായി ഇടപെട്ടിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഒക്ടോബര്‍ 15ന് നല്‍കിയ മൊഴിയില്‍, ഉയര്‍ന്ന കസ്റ്റംസ് ഓഫിസറോട് സംസാരിച്ച കാര്യം ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ഇദ്ദേഹത്തിനുള്ള പങ്കും അറിവും ഇതുവഴി തെളിഞ്ഞിട്ടുമുണ്ട്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന് മാത്രമല്ല, സ്വപ്ന അഭ്യര്‍ഥിച്ചതനുസരിച്ച് പരിശോധന കൂടാതെ ബാഗേജ് വിട്ടുകിട്ടുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്തിട്ടുണ്ട്. 2019 ഏപ്രിലിലും ഇത്തരത്തില്‍ വിളിച്ചിട്ടുണ്ട്. ശിവശങ്കറും സ്വപ്നയും തമ്മില്‍ നടത്തിയ വാട്‌സ്ആപ് ചാറ്റില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. ശിവശങ്കര്‍ ഇക്കാര്യം നിഷേധിക്കുകയാണെങ്കിലും തെളിവുകള്‍ ഇക്കാര്യം ശരിവെക്കുന്നതായും ഇ.ഡി പറയുന്നു. 2019 ഏപ്രിലില്‍ കടത്തിയ ബാഗില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അതിനുശേഷം, ജൂലൈയിലാണ് രണ്ടു തവണയായി സ്വര്‍ണക്കടത്തിന്റെ ഡമ്മി പരീക്ഷണം നടന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുമായി ശിവശങ്കറിന് ഉണ്ടായിരുന്നത് വളരെയടുത്ത ബന്ധമാണ്. യു.എ.ഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദുമായും ശിവങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ ആദ്യം ഇക്കാര്യം നിഷേധിച്ചെങ്കിലും തെളിവുകള്‍ നിരത്തിയപ്പോള്‍ ഖാലിദുമായി അടുപ്പമുണ്ടായിരുന്ന കാര്യം സമ്മതിക്കുകയായിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കി.

അന്വേഷണം
വഴിതിരിച്ചു വിടാന്‍
ശ്രമിക്കുന്നു

കൊച്ചി: ശിവശങ്കര്‍ അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയാണെന്ന് ഇ.ഡി. ചോദ്യം ചെയ്യലിനോട് നിസഹകരിച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയുമാണ് അന്വേഷണം വഴി തെറ്റിക്കുന്നത്. ഭരണതലത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ എല്ലാ തന്ത്രങ്ങളും പുറത്തെടുത്ത് അന്വേഷണം വഴിതെറ്റിക്കുകയാണെന്നും ഇ.ഡി ആരോപിച്ചു.

സ്വപ്നയുടെ
പണമിടപാടിന്റെ
മേല്‍നോട്ടം
ശിവശങ്കറിന്

കൊച്ചി: സ്വപ്നയുടെ പണമിടപാടിന്റെ മേല്‍നോട്ടം ശിവശങ്കറിനെന്ന് ആവര്‍ത്തിച്ച് ഇ.ഡി. തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളിലായി സ്വപ്ന സൂക്ഷിച്ചിരുന്ന പണത്തിന്റെ ഉറവിടം സംബന്ധിച്ചും ശിവശങ്കറിന് ധാരണയുണ്ടായിരുന്നു. സ്വപ്നയുടെ പണമിടപാടുകളില്‍ പങ്കും മേല്‍നോട്ടവും ഉണ്ടായിരുന്നു. എന്നാല്‍, തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ നിസഹകരിക്കുകയാണ്. കൂടാതെ, കള്ളപ്പണ ഇടപാടുകളില്‍ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ നല്‍കിയ മൊഴിയില്‍ സ്വപ്നയുടെ പണമിടപാടില്‍ മേല്‍നോട്ടം വഹിക്കാന്‍ ശിവശങ്കര്‍ നിര്‍ദേശിച്ചതായി പറയുന്നുണ്ട്. ഇത്തരത്തില്‍ വേണുഗോപാലിന്റെ സഹായത്തോടെ എസ്.ബി.ഐയില്‍ 64 ലക്ഷം രൂപയും ഫെഡറല്‍ ബാങ്കില്‍ 36.50 ലക്ഷം രൂപയും നിക്ഷേപിച്ചതായി അന്വഷണസംഘം കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago