HOME
DETAILS

പ്രളയത്തില്‍ നിന്നും കരകയറി തട്ടേക്കാട് പക്ഷിസങ്കേതം

  
backup
September 18 2018 | 05:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0%e0%b4%95

 

 

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് ദിവസങ്ങളായി അടച്ചിട്ടിരുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഒക്ടോബര്‍ ആദ്യത്തോടെയാണ് സാധാരണയായി ദേശാടനക്കിളികള്‍ ഇവിടേക്ക് വിരുന്നെത്താറുള്ളത്. എന്നാല്‍ ഈ വര്‍ഷം കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം നിമിത്തം സെപ്റ്റംബര്‍ പകുതിയോടെ തന്നെ ചില പക്ഷികള്‍ ഇവിടേക്കെത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് തട്ടേക്കാടിനെ നാശത്തിന്റെ വക്കില്‍ നിന്നും തിരിച്ച് കൊണ്ടുവന്നത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയപ്പോള്‍ തട്ടേക്കാട് വനത്തിന്റെ ഉള്ളിലുള്ള പല തടാകങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ചെളിയും ചേറും കേറി നിറഞ്ഞു. ഡാമുകള്‍ തുറന്നതിന് പിന്നാലെ പെരിയാറില്‍ വെള്ളം ഉയരുകയും ചെയ്തതോടെ രാത്രി തന്നെ പെരുമ്പാമ്പ്, രാജവെമ്പാല, മുള്ളന്‍ പന്നി, ആമകള്‍, മയില്‍ തുടങ്ങിയവയെ കൂട്ടില്‍ നിന്നും സമീപത്തുള്ള കാടുകളിലേക്ക് തുറന്ന് വിട്ടിരുന്നു. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പക്ഷി സങ്കേതത്തെ പൂര്‍വ്വ സ്ഥിതിയിലെത്തിക്കാന്‍ വലിയ പ്രയത്‌നമായിരുന്നു നടത്തിയത്.
പത്ത് ദിവസത്തോളം എടുത്താണ് ചെളിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വലിയ തോതില്‍ മാറ്റാന്‍ സാധിച്ചത്. ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തട്ടേക്കാടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തതെന്ന് റേഞ്ച് ഓഫീസര്‍ മണി സുദര്‍ശം പറഞ്ഞു. ദേശാടന പക്ഷികള്‍ വിരുന്നെത്തുന്നതിനായി തട്ടേക്കാടിനെ ഒരുക്കുകയാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍. തട്ടേക്കാട് മുതല്‍ കൂട്ടിക്കല്‍ വരെയും തട്ടേക്കാട് നിന്ന് മുകളിലേക്കും ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരത്തില്‍ പുഴയിറമ്പ് നഷ്ടപ്പെടുകയും പകരം മണല്‍ തിട്ടകള്‍ രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. വനത്തില്‍ നിന്നും ഏകദേശം 300 മുതല്‍ 500 വരെ മീറ്റര്‍ നീളത്തില്‍ പുഴയിലേക്ക് മണല്‍ പരപ്പുകളും രൂപപ്പെട്ടിട്ടുണ്ട്. ഇത് പല മൃഗങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുകയാണ്. പ്രളയം തട്ടേക്കാടിന്റെ വിനോദ സഞ്ചാരത്തെ വലിയ രീതിയിലൊന്നും ബാധിക്കില്ല എന്നാണ് കരുതുന്നത്. എന്നാല്‍ തടാകങ്ങളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ചെളിയും മണലും വാരി മാറ്റുക പ്രായോഗികമല്ല. പെരിയാറും കുട്ടമ്പുഴയാറും കൂടി തട്ടേക്കാടിന് വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ചെടികളിലും മറ്റും അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വനപാലകരും മറ്റും ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു.
തട്ടേക്കാട് വിരുന്ന് വരുന്ന ദേശാടനക്കിളികള്‍ പ്രധാനമായും രണ്ട് വിഭാഗത്തില്‍ പെടുത്താവുന്നവയാണ്. വന പക്ഷികളും ജല പക്ഷികളും. ഇതില്‍ ജല പക്ഷികളുടെ വരവിനെയാണ് പ്രളയം പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്ന് പക്ഷി നിരീക്ഷകനായ ഡോ.സുഗതന്‍ പറഞ്ഞു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ദേശാടനക്കിളികള്‍ എത്തുന്നത്. ഉഷ്ണ മേഖലാ വനപക്ഷി സങ്കേതമാണ് തട്ടേക്കാട്.
322 ഇനം പക്ഷികളാണ് ഇവിടേക്ക് വര്‍ഷം തോറും എത്തുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം 523 ഇനങ്ങളാണ് വര്‍ഷം തോറും ദേശാടനത്തിനായി എത്തുന്നത്. 1964ല്‍ ഭൂതത്താന്‍കെട്ട് ഡാം പണിത തോടെയാണ് ജല പക്ഷികള്‍ കൂടുതലായി തട്ടേക്കാട് എത്താന്‍ തുടങ്ങിയത്. ഡാം വന്നതോടെ പെരിയാര്‍ വാലിയുടെ വൃഷ്ടിപ്രദേശങ്ങളെല്ലാം കൂടി ഒരു തടാകമായി മാറിയിരുന്നു. 32 ഇനം ജല പക്ഷികളാണ് ഇവിടേക്കെത്തിച്ചേര്‍ന്നിരുന്നത്. ഇവരുടെ ആവാസ വ്യവസ്ഥയെ ആണ് പ്രളയം ബാധിച്ചിരിക്കുന്നത്. താരതമ്യേന ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വന പ്രദേശങ്ങളിലൊന്നും തന്നെ പ്രളയം രൂക്ഷമായി ബാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ വന പക്ഷികളുടെ വരവിന് കുറവുണ്ടാവാന്‍ ഇടയില്ല.
1983 ലാണ് കോതമംഗലത്ത് നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെ പെരിയാറിനക്കരെ പക്ഷി സങ്കേതം രൂപപ്പെടുത്തി എടുത്തത്. ഇന്ത്യന്‍ പക്ഷി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ.സലീം അലിയുടെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാന ഗവണ്‍മെന്റ് തട്ടേക്കാടിനെ പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്.
1992 ല്‍ ആണ് സലീം അലിയുടെ ശിഷ്യന്‍ കൂടിയായ ഡോ.സുഗതന്‍ ഇവിടെ നിരീക്ഷണങ്ങള്‍ നടത്തുന്നത്. അന്നു മുതല്‍ ഇന്ന് വരെ പക്ഷി സങ്കേതത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇദ്ദേഹത്തിന്റെ സാനിധ്യമുണ്ട്. ലോകത്തില്‍ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട കണ്ടെത്തലുകള്‍ ഇവിടെ നിന്നും ഉണ്ടായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago