തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും പരമാവധി തുക നല്‍കണം: മന്ത്രി
മണ്ണഞ്ചേരി: സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും സഹകരണ ബാങ്കുകളും കഴിവിന്റെ പരമാവധി തുക പ്രളയദുരിതാശ്വാസ നിധിയിലോയ്ക്ക് സംഭാവന നല്‍കണമെന്ന് മന്ത്രി ജി.സുധാകരന്‍. അലപ്പുഴ നിയോജക മണ്ഡലത്തിലെ പ്രളയദുരിതാശ്വാസ നിധി സമാഹരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതം നേരിട്ട് കണ്ടവരും അനുഭവിച്ചവരുമാണ് നമ്മള്‍.
പ്രളയത്തിനിരയായ കുട്ടനാട്ടുകാര്‍ വരെ ഒരു കോടി 34 ലക്ഷം നല്‍കി. സഹകരണ ബാങ്കുകളുടെ ഡിവിഡന്റ് കേരളത്തെ പുനസൃഷ്ടിയ്ക്കാന്‍ സംഭാവനയായി നല്‍കണം. കേരളത്തിലെ റോഡുകുടെ നിര്‍മാണത്തിന് മാത്രം 15000 കോടി വേണം. കേന്ദ്രം വേണ്ട രീതിയില്‍ സഹായിച്ചില്ലെങ്കിലും പ്രളയമുണ്ടായപ്പോള്‍ പ്രധാനമന്ത്രി കേരളത്തിലെത്താനും സ്ഥിതിഗതികള്‍ ഗൗരവമുള്ളതാന്നെന്ന് ലോകത്തോട് പറയാനും തയ്യാറായത് ഏറെ ഗുണം ചെയ്തു. എല്ലായിടത്തു നിന്നും സഹായം കിട്ടാന്‍ ഇത് ഉപകരിച്ചു.
കേരളത്തിന്റെ പുനസൃഷ്ടിക്കായി എല്ലാവരും ഒന്നിച്ച് നിന്ന് ലോകത്തിന് മാതൃക കാണിക്കണമെന്ന് തുടര്‍ന്ന് പ്രസംഗിച്ച മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കയര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ 60 ലക്ഷവും മാരാരിക്കുളം തെക്ക് പഞ്ചായത്ത് അന്‍പത് ലക്ഷവും മണ്ണഞ്ചേരി പഞ്ചായത്ത് 25 ലക്ഷവും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും ആര്യാട് പഞ്ചായത്ത് അഞ്ച് ലക്ഷവും മാരാരിക്കുളം വടക്ക് പഞ്ചായത്ത് 25 ലക്ഷവും കയര്‍ഫെഡ് 15 ലക്ഷവും പൊള്ളേത്തൈ ഹോളി ഫാമിലി ചര്‍ച്ച് ഒരു ലക്ഷത്തി തൊണ്ണൂറായിരം രുപയും പാം ഫൈബര്‍ കമ്പിനി ഒരു ലക്ഷം രുപയും ചടങ്ങില്‍ കൈമാറി.
രണ്ടരക്കോടിയോളം ചടങ്ങില്‍ സമാഹരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ആധ്യക്ഷത വഹിച്ചു. എന്‍.പത്മകുമാര്‍ ഐഎഎസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനാ സനല്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാ തിലകന്‍ , എം.എസ്.സന്തോഷ്, കവിതാ ഹരിദാസ്, ഡി.പ്രീയേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."