രക്ഷാപ്രവര്‍ത്തകരെ ആദരിക്കുന്നു
ചെങ്ങന്നൂര്‍ : കഴിഞ്ഞ ഓഗസ്റ്റ് 15 മുതല്‍ ചെങ്ങന്നൂരില്‍ ഉണ്ടായ വെള്ളപ്പൊക്ക ദുരന്തത്തില്‍ പെട്ടവരെ സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ ആദരിക്കുന്ന ഹൃദയപൂര്‍വ്വം ചെങ്ങന്നൂര്‍ ആദരവ് 2018 പരിപാടി ഞായറാഴ്ച്ച ഉച്ചക്ക് മൂന്നു മണിക്ക് ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
ഈ രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിച്ച സന്നദ്ധ, സാമൂഹ്യ പ്രവര്‍ത്തകര്‍, സംഘടനകള്‍ വ്യക്തികള്‍, വിവിധ സര്‍ക്കാര്‍ ഓഫീസ് മേധാവികള്‍ എന്നിവര്‍ തങ്ങളുടെ സാന്നിദ്ധ്യം ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ല എങ്കില്‍ ഈ മാസം 20 തീയതിക്കകം ചെങ്ങന്നൂര്‍ എം.എല്‍.എ ഓഫിസിലെ, 0479 -2450007 എന്ന നമ്പരിലോ , ടമഷശരവലൃശമിാഹമ@ഴാമശഹ.രീാ എന്ന ഇ മെയില്‍ വിലാസത്തിലോ അറിയിക്കണം.
ഇതില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍, കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റിന്റെ ഓഫിസുകള്‍, അധികാരികള്‍ തുടങ്ങിയ എല്ലാ മേഖലകളിലുംപെട്ടവരെ ഈ വിവരം അറിയിക്കുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."