സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ബാങ്കിങ് നടപടികള്‍ പിന്‍വലിക്കണം: പ്രവാസി ലീഗ്
തിരൂരങ്ങാടി: സാധരണക്കാരായ ഇടപാടുകാരെ കുഴപ്പിച്ച് അവര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന തരത്തില്‍ ദേശസാല്‍കൃത ബാങ്കുകള്‍ നടത്തുന്ന സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് സേവനം ചെയ്യുന്നതിന് ഫീസുകള്‍ ഈടാക്കുന്നതും അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിശ്ചയിക്കുന്നതും ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
നോട്ട് നിരോധനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷനേടാനുള്ള ബാങ്കുകളുടെ അടവുകളാണിത്. പ്രവാസികളെയും സാധാരണക്കാരെയും ബാധിക്കുന്ന ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണം. യോഗം ആവശ്യപ്പെട്ടു. ഇതുമൂലം ജനങ്ങള്‍ക്ക് പണമിടപാട് സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത നഷ്ടപ്പെടുകയാണെന്ന് യോഗം പ്രമേയത്തില്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എസ്.വി.അബ്ദുള്ള അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍,കെ.സി.അഹമ്മദ്, ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, ടി.എച്ച്.കുഞ്ഞാലി ഹാജി, സി.കെ.അഷ്‌റഫലി, സി.പി.വി.അബ്ദുള്ള, അബ്ദുല്‍ ഖാദര്‍ മടക്കിമല, സി.എസ്.ഹുസൈന്‍ തങ്ങള്‍, കരാളത്ത് പോക്കര്‍ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."