ജില്ലയിലെ ഫണ്ട് ശേഖരണത്തിനു മികച്ച സ്വീകാര്യതയെന്ന് മന്ത്രി ജി. സുധാകരന്‍
ആലപ്പുഴ: സംസ്ഥാനത്തുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുത്തി വെച്ച ദുരന്തത്തില്‍ നിന്നും ദുരിത ബാധിതര്‍ക്കൊരു കൈത്താങ്ങായി ഹരിപ്പാട് നിയോജക മണ്ഡലവും. ഇന്നലെ മണ്ഡലാടിസ്ഥാനത്തില്‍ ഹരിപ്പാട് നടന്ന ധനസമാഹരണത്തില്‍ നിന്നും ലഭിച്ചത് 1,80,34,616 രൂപ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍ എന്നിവര്‍ ചേര്‍ന്ന് ഈ തുക ഏറ്റുവാങ്ങി.
ജില്ലയില്‍ നടന്നു വരുന്ന ഫണ്ട് ശേഖരണത്തിനു ജാതി, മത, രാഷ്ട്രീയ ഭേദമന്യേ വളരെ മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മണ്ഡലത്തിലെ ധനസമാഹരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫണ്ട് ശേഖരണം ജനങ്ങള്‍ ഏറ്റെടുത്തു.
ധനസമാഹരണം അവസാനിക്കുമ്പോള്‍ ജില്ലയില്‍ നിന്നു മാത്രം ഇരുപത് കോടി രൂപയുടെ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു വേണ്ടി എല്ലാവരും കഴിവിന്റെ പരമാവധി തുക ഇതിലേക്ക് സംഭാവനയായി നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍, ക്ഷേത്ര കമ്മിറ്റികള്‍, ജമാഅത്ത് കമ്മിറ്റികള്‍ തുടങ്ങി മുന്നൂറോളം ആളുകളാണ് ധനസമാഹരണത്തില്‍ പങ്കാളികളായത്. പഞ്ചായത്തിന്റെ തനത് തുകയില്‍ നിന്നും ഏറ്റവും കൂടുതല്‍ തുക സംഭാവനയായി നല്‍കിയത് കുമാരപുരം ഗ്രാമപഞ്ചായത്താണ്.
15 ലക്ഷം രൂപയാണ് തനത് ഫണ്ടില്‍ നിന്നും ഇവര്‍ നല്‍കിയത്. ചേപ്പാട് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ നല്‍കി. ചേപ്പാട് 1157940, ആറാട്ടുപുഴ 1441125, ഹരിപ്പാട് നഗരസഭ 3163227, കുമാരപുരം 3042310, തൃക്കുന്നപ്പുഴ 1395500 എന്നിവയാണ് 10 ലക്ഷത്തിലധികം തുക ശേഖരിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍. തദ്ദേശ സ്ഥാപനങ്ങളെ കൂടാതെ ഈ പ്രദേശത്തുള്ള ക്ഷേത്ര ഭാരവാഹികള്‍, പള്ളി കമ്മിറ്റികള്‍, മത സംഘടനകള്‍, ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങള്‍, വിവിധ സാംസ്‌ക്കാരിക സാമൂഹിക സംഘടനകള്‍, പ്രവാസി സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, പൂര്‍വ്വവിദ്യാര്‍ഥി സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവയെ പ്രതിനിധീകരിച്ചുള്ളവരും വ്യക്തികളും സംഭാവന നല്‍കാനായി എത്തിയിരുന്നു.
മണ്ഡലത്തില്‍ ചേര്‍ന്ന ധനസമാഹരണ യോഗത്തില്‍ ഹരിപ്പാട് നഗരസഭാധ്യക്ഷ വിജയമ്മ പുന്നൂര്‍മഠം അധ്യക്ഷത വഹിച്ചു. കലക്ടറുടെ അധിക ചുമതലയുള്ള ഗ്രാമ വികസന കമ്മീഷണര്‍ എന്‍. പത്മകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോണ്‍തോമസ്, അരിത ബാബു, ബബിത ജയന്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി.ബാബു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി.വി. സാനു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത്, വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രസിഡന്റ്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ധനസമാഹരണത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."