കെ.എസ്.ആര്.ടി.സി വായ്പ: ഇടനിലക്കാരുടെ പങ്ക് അന്വേഷിക്കണമെന്ന്
കൊച്ചി: കെ.എസ്.ആര്.ടി.സി എടുത്തിരിക്കുന്ന വായ്പകളില്‍ ഇടനിലക്കാരുടെ പങ്ക് അന്വേഷിക്കണമെന്ന് കെ.എസ്.ആര്.ടി.സി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന് ആവശ്യപ്പെട്ടു. നാളിതുവരെ എടുത്തിട്ടുള്ള വായ്പകളുടെ കണക്ക് വെളിപ്പെടുത്തണം. കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് കാലങ്ങളായി പതിനാറേ മുക്കാല്‍ ശതമാനം പലിശക്ക് വായ്പയെടുത്ത് കമ്മിഷന് കൈപ്പറ്റി ഈ പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നവര്ക്കെതിരേ നടപടി സ്വീകരിക്കണം.
കെ.എസ്.ആര്.ടി.സി വന്‍ പ്രതിസന്ധിയിലാണെന്നും തൊഴിലാളികള്‍ക്ക് ഡബിള്‍ ഡ്യൂട്ടി നല്‍കുന്നതാണ് ഇതിന് കാരണമെന്നുമുള്ള തെറ്റായ ധാരണ പരത്താനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും അസോസിയേഷന് ആരോപിച്ചു. വരുമാനം മുഴുവന്‍ ലോണടച്ച് തീര്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതേസമയം കെ.എസ്.ആര്.ടി.സിക്ക് മാത്രം ലോണ്‍ നല്കുന്ന കെ.ടി.ഡി.എഫ്.സി വന്‍ ലാഭത്തിലുമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."