HOME
DETAILS
MAL
ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി
backup
November 06 2020 | 09:11 AM
ന്യൂഡല്‍ഹി: എസ് എന്‍ സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സിബിഐ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ജസ്റ്റിസ് യു യു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
കോടതിയില്‍ ചില രേഖകള്‍ നല്കാന് സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്തകേസില്‍ ഹര്‍ജിയുമായി വരുമ്പോള്‍ ശക്തമായ വാദങ്ങള്‍ സിബിഐക്ക് ഉണ്ടാകണമെന്ന് കേസ് പരിഗണിച്ച ആദ്യ ദിവസം ജസ്റ്റിസ് യു യു ലളിത് പരാമര്‍ശം നടത്തിയിരുന്നു. സിബിഐയുടെ വാദങ്ങള്‍ ഒരു കുറിപ്പായി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചുള്ള കുറിപ്പ് നല്‍കിയെങ്കിലും അതിനൊപ്പം രേഖകള്‍ നല്‍കിയിട്ടില്ല. അതിന് സമയം വേണമെന്നാണ് സിബിഐ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."