താനടക്കമുള്ളവര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയാകാറുണ്ട്; എ സമ്പത്തിനെ പിന്തുണച്ച് കെ.എസ് ശബരീനാഥന്
തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍ എം.പിയും സി.പി.എം. നേതാവുമായ എ സമ്പത്തിനെതിരായ സാമൂഹിക മാധ്യമ പ്രചാരണം ചോദ്യം ചെയ്ത് അരുവിക്കര എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ് ശബരീനാഥന്. എക്സ് എം.പിയെന്ന ബോര്‍ഡ് വെച്ച ഒരു കാറിന്റെ ചിത്രമാണ് എ സമ്പത്തിന്റെ കാറിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം അടക്കമുള്ളവര്സ ഈ ചിത്രം പങ്കുവച്ചിരുന്നു.തന്റെ വാഹനത്തില്‍ എക്സ് എം.പി. എന്നെഴുതിയ ബോര്‍ഡില്ലെന്നും ഇത് വ്യാജ ചിത്രമായിരിക്കാമെന്നും എ. സമ്പത്ത് പ്രതികരിച്ചിരുന്നു.
താനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ടെന്നും അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നതെന്നും സമ്പത്തിനെതിരായ പ്രചാരണത്തോട് ശബരീനാഥന് പ്രതികരിച്ചു. Responsible driving എന്നതുപോലെ Responsible social media എന്നൊരു ക്യാമ്പയിന് തുടങ്ങുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ആറ്റിങ്ങല്‍ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതല്‍ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോള്‍ അറിയുന്നു.
ഞാനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്.നമുക്ക് വിഷയങ്ങള്‍ പൊളിറ്റിക്കലായി ചര്‍ച്ച ചെയ്യാം, അതില്‍ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാര്‍ക്കും ഭൂഷണമല്ല.
Responsible driving എന്നതുപോലെ Responsible social media എന്നൊരു ക്യാമ്പയിന് തുടങ്ങുന്നത് നല്ലതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."