സംസ്ഥാനത്തെ ആശുപത്രികളെ ബാധിക്കും
തിരുവനന്തപുരം: പശ്ചിമബംഗാളില്‍ ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ ബന്ധുക്കളില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തെ തുടര്‍ന്ന് ഇന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് സംസ്ഥാനത്തെ ആശുപത്രികളെയും ബാധിക്കും.
സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ ഒ.പി പ്രവര്‍ത്തിക്കില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ട് മുതല്‍ 10 വരെ ഒ.പി മുടങ്ങും. മെഡിക്കല്‍ കോളജുകളില്‍ 10 മുതല്‍ 11 വരെ ഡോക്ടര്‍മാര്‍ പണിമുടക്കും.
ദന്ത ആശുപത്രികളും അടച്ചിടും. ഐ.സി.യു, ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. ആര്.സി.സിയില്‍ സമരം ഉണ്ടാകില്ല. സമരത്തില്‍ പങ്കുചേരുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും സമര പരിപാടികളില്‍ പങ്കാളികളാകും.
സമരത്തിന്റെ ഭാഗമായി ഇന്നു രാവിലെ 10 മുതല്‍ 11 വരെ രാജ്ഭവന് മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരേ കേന്ദ്രനിയമം വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."