പാരച്യൂട്ട് ഹൈടെന്‍ഷന്‍ ലൈനില്‍ കുടുങ്ങി തീപിടിച്ചു; യുവതി രക്ഷപ്പെട്ടു
കൊളംബോ: പറക്കുന്നതിനിടെ പാരച്യൂട്ട് ഹൈവോള്‍ട്ടേജ് ലൈനില്‍ കുടുങ്ങി. പാരച്യൂട്ടിനു തീ പിടിക്കുകയും ചെയ്തു. എങ്കിലും സംഭവത്തെ ധൈര്യപൂര്‍വം നേരിട്ട പട്ടാളക്കാരി അത്യാഹിതമില്ലാതെ രക്ഷപ്പെട്ടു. ശ്രീലങ്കയിലെ കടുരുഗസാരയില് ഈ മാസം ആദ്യമായിരുന്നു സംഭവം.
പരിശീലനത്തിന്റെ ഭാഗമായായിരുന്നു പാരച്യൂട്ട് പറക്കല്‍. ലാന്‍ഡ് ചെയ്യുന്നതിനിടെ ഹൈ വോള്‍ട്ടേജ് ലൈനില്‍ കുടുങ്ങുകയായിരുന്നു. പാരച്യൂട്ട് കുടുങ്ങിയതോടെ വൈദ്യുതി ലൈന്‍ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു.
ലൈനിലുണ്ടായ പൊട്ടിത്തെറിയിലാണ് പാരച്യൂട്ടിനു തീപിടിച്ചത്. യുവതിയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നിട്ടും അവര്‍ ധൈര്യപൂര്‍വം ഊര്‍ന്നിറങ്ങുകയായിരുന്നു. നിലത്തിറങ്ങിയ ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റതിന്റെ നിസാര പരുക്കു മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് വിവരം. സംഭവത്തിന് ദൃക്സാക്ഷിയായ ഒരാളാണ് വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."