അന്തര്‍ ജില്ലാ കവര്‍ച്ചാസംഘം പിടിയില്‍
പാലക്കാട് :പാലക്കാട് ,തൃശൂര്‍ ജില്ലകള്‍ കേന്ദ്രികരിച്ചു ബൈക്കുക്കളിലും കാറിലും സഞ്ചരിച്ചു കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. പാലക്കാട് മമ്പറം സ്വദേശി പ്രമോദ് (32)കൊടുമ്പ് സ്വദേശി സുഭാഷ് (24) സുഹൃത്തുക്കളായ മമ്പറം സ്വദേശി ആദര്‍ശ് (28)കിണാശേരി സ്വദേശി സഞ്ജയ് രാജ് എന്ന സഞ്ജു (27)കൊടുമ്പ് സ്വദേശി മനോജ് എന്ന കിളി മനോജ് (30)എന്നിവരാണ് സൗത് പൊലിസിന്റെ പിടിയിലായത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി യുടെ നിര്‍ദേശപ്രകാരം. മനോജ്കുമാറിന്റ നേത്രൃത്വത്തില്‍ കിണാശേരിയില്‍ വാഹന പരിശോധന നടത്തുമ്പോള്‍ പ്രമോദും സുഭാഷുംപൊലീസ് വാഹനം കണ്ടു തിരിഞ്ഞു പോകാന്‍ ശ്രമിക്കവെ എസ്്്.ഐ യും പൊലിസ് പാര്‍ട്ടിയുംചേര്‍ന്ന് പിടികൂടിയപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ വ്യാജമാണ് എന്ന് മനസിലായയി തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തതതില്‍ കവര്‍ച്ചകളുടെ ചുരളഴിഞ്ഞത്്.
പ്രമോദും സുഭാഷും കൂടി 2018 ജൂണ്‍ മാസത്തില്‍ ഇന്നോവ കാര്‍ വാടകക്കെടുത്ത്്് പല്ലശ്ശന വഴി സഞ്ചരിച്ച് പല്ലാവൂര്‍ ഭാഗത്തു പാടത്തിനരികെ നില്‍ക്കുകയായിരുന്ന ഒരു വൃദ്ധ സ്ത്രീയെ കണ്ടു വഴി ചോദിക്കാന്‍ എന്ന വ്യാജേന പ്രമോദ് ആ സ്ത്രീയുടെ അടുത്ത് ചെന്നു കഴുത്തില്‍ ഉള്ള സ്വര്‍ണമാല പൊട്ടിച്ചു തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ സുഭാഷും പ്രമോദ്, ഇവരുടെ കൂട്ടുകാരനായ സഞ്ജുവും ചേര്‍ന്ന് തൃശൂര്‍ പഴയന്നൂരില്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള തിരുവില്വാമല ക്കടുത്തുള്ള സ്ഥലത്ത് എത്തി അവിടെ ഒരു വീട്ടില്‍ ഇരുന്ന വൃദ്ധയായ സ്ത്രീയോട് കുടിക്കാന്‍ വെള്ളം ചോദിച്ചു വെള്ളം കൊണ്ട് കൊടുത്ത സ്ത്രീയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ മാല പൊട്ടിച്ചു അത് കഴിഞ്ഞു ജൂലായ് മാസത്തില്‍ തന്നെ സുഭാഷും പ്രമോദും, കൂട്ടുകാരായ മനോജ്, ജോബിന്‍ എന്നിവര്‍ ചേര്‍ന്ന് ചെറുപുളശേരി അമ്പലപ്പാറ വഴി വന്നു വേങ്ങശ്ശേരി ചെറുമുണ്ടശേരി ഭാഗത്തു വീടിന്റെ മുന്നില്‍ മുറ്റമടിക്കാന്‍ നിന്ന വൃദ്ധയായ സ്ത്രീയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പ്രമോദ് കാറില്‍ നിന്ന് ഇറങ്ങി വന്നു പൊട്ടിച്ചു.
തുടര്‍ന്ന് മാല വിറ്റുകിട്ടിയ പൈസ കൊണ്ട് ഒരു കറുപ്പ് പള്‍സര്‍ ബൈക്ക് വാങ്ങി ബൈക്കുമായി പ്രമോദ് സുഭാഷ് നെമ്മാറ വഴി പോകുമ്പോള്‍ എന്‍.എസ്.എസ്് കോളജിനു മുന്നില്‍ വച്ച് സ്‌കൂട്ടറില്‍ പോകുന്ന ഒരു സ്ത്രീ യുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ മാല പൊട്ടിച്ചു അവിടെന്നു അതെ ബൈക്കില്‍ നേരെ കുഴല്‍മന്ദം വന്നു അവിടെന്നു കോട്ടായി വഴി വരുമ്പോള്‍ പാല്‍ കൊടുത്തു റോഡരികിലൂടെ നടന്നു വന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചു അതിനു അടുത്ത ദിവസം കോങ്ങാട് മുണ്ടൂര്‍ വഴി പോയി മുണ്ടൂര്‍ കൂട്ടുപാതയില്‍ വച്ചു ബൈക്കില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച സ്ത്രീയുടെ കഴുത്തിലെ സ്വര്‍ണ മാല പൊട്ടിച്ചു.
ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് അറിഞ്ഞ പ്രതികള്‍ ചെന്നൈയിലേക്ക് നാടു വിട്ടു ഇടക്ക് നാട്ടില്‍ വന്നപ്പോഴാണ് പ്രതികളെ പിടികൂടാനായത്. പ്രമോദിനെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ 2014 വര്‍ഷത്തില്‍ എലപ്പുള്ളി, കൊഴിഞ്ഞപാറ റോഡില്‍ പ്രമോദും ആദര്‍ശ് എന്ന കൂട്ടുകാരനും ചേര്‍ന്ന് ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ സഞ്ചരിച്ച സ്ത്രീയുടെ മാല തുടര്‍ച്ചയായി രണ്ടു തവണ കവര്‍ച്ച ചെയ്തിട്ടുണ്ട്. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുക്കാനുണ്ട്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മലപ്പുറം, മഞ്ചേരി ഭാഗത്തേക്ക് മാല പിടിച്ച് പറിക്കായി പ്രതികള്‍ പോയതായി പറയുന്നുണ്ടെന്നതിനാല്‍ പ്രതികള്‍ കൂടുതല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടൊയെന്ന കാര്യം പൊലിസ് അന്വേഷിച്ച് വരികയാണ്. പാലക്കാട് ടൗണ്‍ സൗത് സി. .ഐ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ സൗത്ത് എസ്.ഐ മുരളീധരന്‍, രമേശ് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സാജിദ്.സി.എസ്, സത്താര്‍ സുനീഷ് , ഷാനോസ്, സജീഷ്, തമീം, സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരായ ഷെബിന്‍, ഗിരിരാജ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."