ബിഹാറിലെ മസ്തിഷ്‌ക ജ്വരം
പാറ്റ്‌ന: ബിഹാറിലെ മുസാഫര്‍പൂര് ജില്ലയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 93 ആയി. ഇന്നലെ മാത്രം 20 കുട്ടികളാണ് മരിച്ചത്. ഗുരുതര സാഹചര്യത്തെ തുടര്‍ന്ന് മുസഫര്‍പൂരില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഇന്നലെ സന്ദര്‍ശനം നടത്തി.
ശ്രീ കൃഷ്ണ മെഡിക്കല്‍ കോളജിലും ആശുപത്രിയിലുമാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. മസ്തിഷ്‌ക ജ്വരം കൈകാര്യം ചെയ്യാനായി മുസഫര്‍പൂരില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതില്‍ ജനങ്ങള്‍ മന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. മന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു. അതിനിടെ അഞ്ച് വയസുകാരി മന്ത്രിയുടെ മുന്നില്‍ മരിച്ചു. ആശുപത്രി സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം.
കഴിഞ്ഞ രണ്ടാഴ്ചകളില്‍ അക്യൂട്ട് എന്‍സഫൈലിറ്റിസ് സിന്‍ഡ്രം(എ.ഇ.എസ്) ബാധിച്ച് മുസഫര്‍പൂരില്‍ 67 കുട്ടികളാണ് മരിച്ചത്. ശനിയാഴ്ച മരണ സംഖ്യ 73 ആയി ഉയരുകയായിരുന്നു.
മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് ബിഹാര്‍ മുഖ്യമന്ത്രി നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഏതാനും ആഴ്ചകളായി ജില്ലയില്‍ ഭീതിതമായ അവസ്ഥ സൃഷ്ടിച്ചുകൊണ്ട് മസ്തിഷ്‌ക ജ്വരം വ്യാപിക്കുകയാണ്.
ജലദോഷത്തിന്റെ ലക്ഷണത്തോടെ തുടങ്ങുന്ന പനി, വിറയല്‍, തലവേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
സംസ്ഥാനത്തെ മുസാഫര്‍പൂര്‍, വൈശാലി, ഷിയോഹര്‍, ഈസ്റ്റ് ചമ്പാരന്‍ അടക്കം 12 ജില്ലകളിലെ 222 ബ്ലോക്കുകളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ അറിയിച്ചു. മുസഫര്‍പൂരില്‍ വേനല്‍ക്കാലത്ത് മസ്തിഷ്‌ക ജ്വരമുണ്ടാവല്‍ പതിവാണെങ്കില്‍ ഏറ്റവും ഗുരതര ആഘാതമുണ്ടാക്കിയത് ഈ വര്‍ഷമാണ്.
15 വയസിന് താഴെയുള്ള കുട്ടികളെയാണ് അസുഖം കൂടതലായും ബാധിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."