ലീഡുയര്‍ത്തി ജോ ബൈഡന്‍; അട്ടിമറി ആരോപിച്ച് ട്രംപ്, ബൈഡന്റെ സുരക്ഷ ശക്തമാക്കി
വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ മുന്നേറ്റം. റിപ്പബ്ലിക്കന്‍ കോട്ടകള്‍ തകര്‍ത്താണ് അദ്ദേഹം മുന്നേറ്റം തുടരുന്നത്. റിപ്പബ്ലിക്കന്‍സിന്റെ ഉറച്ച സംസ്ഥാനമായ ജോര്‍ജിയ കീഴടക്കിയ ബൈഡന്‍ പെന്‍സില്‍വാനിയയിലും ലീഡുയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 264 ഇലക്ടറല്‍ സീറ്റ് ലഭിച്ച ബൈഡന്‍ ഇപ്പോള്‍ നെവാദ, ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലായി 42 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ഉറപ്പിച്ചു.
അതേ സമയം തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ജോ ബൈഡന് സുരക്ഷ വര്‍ധിപ്പിച്ചു. ജോ ബൈഡന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ജോ ബൈഡന്‍ കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. പെന്‍സില്‍വാനിയ അടക്കം നാല് നിര്‍ണായ കസംസ്ഥാനങ്ങളിലും ബൈഡന്‍ ലീഡ് നേടി. പെന്‍സില്‍ വാനിയയില്‍ ലീഡ് 19,000 കടന്നു. പെന്‍സില്‍വാനിയ നേടിയാല്‍ ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പാകും.
പ്രസിഡന്റ് സ്ഥാനത്തെത്താന്‍ വേണ്ടത് 270 ഇലക്ടറല്‍ വോട്ടുകളാണ്. ലീഡ് നിലനിര്‍ത്തിയാല്‍ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളാവും ലഭിക്കുക. ജോര്‍ജിയയില്‍ 99 ശതമാനം വോട്ടെണ്ണി കഴിഞ്ഞു. 16 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. ബൈഡന് 2449582 വോട്ടും ട്രംപിന് 2448485 വോട്ടുമാണ് ലഭിച്ചത്. നേരിയ വോട്ട് വ്യത്യാസമായതിനാല്‍ ഇവിടെ വീണ്ടും വോട്ടെണ്ണേണ്ടി വന്നേക്കാം.
2016 ല്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍ വാനിയ. 20 ഇലക്ടറല്‍ വോട്ടാണ് പെന്‍സില്‍വാനിയയില്‍ ഉള്ളത്. അരിസോണയില്‍ 4266, അരിസോണ 38455 എന്നിങ്ങനെയാണ് ബൈഡന്റെ ലീഡ്. 15 ഇലക്ടറല്‍ വോട്ടുള്ള നോര്‍ത്ത് കരോലിനയില്‍ മാത്രമാണ് ട്രംപ് മുന്നിലുള്ളത്.
ജനവിധിയെ അംഗീകരിക്കാതെ തെരഞ്ഞെടുപ്പ് പ്രക്രിയക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച പ്രസിഡന്റ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിന്റെ സംപ്രേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് യു.എസ് മാധ്യമങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."