HOME
DETAILS

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: കലക്ടര്‍

  
backup
May 17 2017 | 19:05 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8



തിരുവനന്തപുരം :  ജില്ലയില്‍ വര്‍ധിച്ചുവരുന്ന ലഹരി വില്‍പന തടയുന്നതിന്  നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ജില്ലാതലകമ്മിറ്റിയുടെ അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്‌കൂളുകള്‍ തുറക്കുന്ന മുറയ്ക്ക് തന്നെ കുട്ടികള്‍ക്കിടയില്‍ ലഹരിക്കെതിരെ ശക്തമായ ബോധവല്‍കരണപരിപാടികള്‍ നടത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.ഇതിനായി വ്യക്തമായ പദ്ധതി തയ്യാറാക്കും.ലളിതമായ മാര്‍ഗത്തിലൂടെ ബോധവല്‍കരണം നടത്തുന്നതിന് ലഘുനാടകം പോലുള്ള കലാരൂപങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിക്കാമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കലക്ടര്‍ പങ്കെടുക്കുന്ന ബോധവത്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കാനും വീഡിയോ പ്രദര്‍ശനം, വീടുകളില്‍ ലഹരി വിമുക്ത സ്റ്റിക്കറുകള്‍ പതിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. വിമുക്തി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടത്തിവരുന്ന പരിശോധനകള്‍ ഊര്‍ജിതമാക്കും.പരിശോധനയുടെ ഫലമായി ഇതിനോടകം നിരവധി ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനും സാധിച്ചതായി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ പി .ഉബൈദ് അറിയിച്ചു. യോഗത്തില്‍    ജനപ്രതിനിധികള്‍, രാഷ്ട്രീയ സന്നദ്ധ പരവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  16 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  16 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  16 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  16 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  16 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  16 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  16 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  16 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago